city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്്സ് അസോസിയേഷന്‍ 8-ാമത് ജില്ലാ സമ്മേളനം 11ന്

കാസര്‍കോട്: (www.kasargodvartha.com 08.12.2017) കെട്ടിട നിര്‍മാണ രംഗത്ത് സ്വകാര്യമേഖലയിലെ ചെറുകിട കരാറുകാരുടെ ജീവവായുവായി പ്രവര്‍ത്തിക്കുന്ന സി ഡബ്ല്യുഎസ്എയുടെ 8-ാമത് സമ്മേളനത്തിന്റെ മുന്നോടിയായി നീര്‍ച്ചാലില്‍ വെച്ച് ഡിസംബര്‍ 11ന് നടക്കുന്ന ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നൂതന ആശയങ്ങളോട് ഇണങ്ങി ചേര്‍ന്നുകൊണ്ട് പാരമ്പര്യമായി ഈ മേഖലയില്‍ ജോലി ചെയ്തുവരുന്ന സാധാരണക്കാരായ മേസ്ത്രിമാരുടെ നീറുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരിക എന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്.

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്്സ് അസോസിയേഷന്‍ 8-ാമത് ജില്ലാ സമ്മേളനം 11ന്


സമ്മേളനത്തിനോടനുബന്ധിച്ച് സാധാരണക്കാരും നിര്‍ധനരും നിരാശ്രയരുമായ ഇരുനൂറില്‍പരം കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും വെച്ച് നല്‍കിയ ദാനശ്രീ സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ അര്‍പ്പണ ബോധത്തിന്റെയും കര്‍മ്മവിശുദ്ധിയുടെയും വിജയഗാഥകള്‍ രചിക്കുന്ന സി ഡബ്ല്യുഎസ്എ 10ന് രാവിലെ 10 മണിക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ആയുഷ്‌ക്കാലം നീണ്ട് നില്‍ക്കുന്ന ഒരു ആത്മബന്ധത്തിന്റെ ആദരവ് സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

നിര്‍മ്മാണ മേഖലയിലെ പ്രതിസദ്ധി പരിഹരിക്കുക, സ്വകാര്യമേഖലയിലെ കരാറുകാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം നല്‍കുക, സൈറ്റ് ഇന്‍ഷുറന്‍സ് പദ്ധതി അടിയന്തിരമായി നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊ.ശ്രീനാഥ്, ജില്ലാ പ്രസിഡണ്ട് കെ എസ് സഹദേവന്‍, കണ്‍വീനര്‍ സീതാരാമ, സെക്രട്ടറി പി ആര്‍ ശശി, വൈസ് പ്രസിഡണ്ട് ആര്‍ മോഹന്‍, സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് ബി കെ അബ്ദുള്‍ സമദ്, ഉപദേശക സമിതി അംഗം കെ വി രമണന്‍, വാസുദേവ ഗട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

വീഡിയോ കാണാം 



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Press meet, Construction Workers Supervisors Association 8th District Conference on 11.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia