കണ്ണീരോടെ ഷബീബിന് നാടിന്റെ യാത്രാ മൊഴി
Oct 8, 2014, 15:59 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2014) കണ്ണീരോടെ ഷബീബിന് നാടിന്റെ യാത്രാ മൊഴി നല്കി. കഴിഞ്ഞദിവസം മംഗലാപുരത്തുനിന്നും കാസര്‍കോട്ടേക്ക് ട്രെയിനില്‍ വരുമ്പോള്‍ തെറിച്ചുവീണ് മരണപ്പെട്ട തളങ്കര കൊറക്കോട്ടെ ഷരീഫിന്റെ മകന്‍ ഷബീബിന്റെ(21) വിയോഗം നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല. മംഗലാപുരത്തെ ശ്രീദേവി കോളജില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സിനു പഠിക്കുന്ന ഷബീബ് ചൊവ്വാഴ്ച വൈകിട്ട് കൂടെ പഠിക്കുന്ന സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് പാസഞ്ചര്‍ ട്രെയിനില്‍ പുറപ്പെട്ടതായിരുന്നു.
ട്രെയിന്‍ കുമ്പളയിലെത്തുന്നതിനു മുമ്പ് ടോയ്‌ലറ്റില്‍ പോകാനായി ബാഗും മൊബൈലും സുഹൃത്തിനെ ഏല്‍പിച്ചു പോയ ഷബീബ് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് സുഹൃത്ത് കമ്പാര്‍ട്‌മെന്റ് മുഴുവനും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വന്‍ജനാവലിയാണ് അവിടെ തടിച്ചുകൂടിയിരുന്നത്.
മംഗലാപുരത്തെ കോളജ് വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം മരണ വിവരമറിഞ്ഞ് എത്തിയിരുന്നു. തളങ്കര മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലേക്ക് ഖബറടക്കാനായി മൃതദേഹം എടുത്തപ്പോള്‍ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും കണ്ണീരൊഴുക്കി ഷബീബിന് വിടനല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Death, Train, Thalangara, Train, Passenger, Korakkod, Shabeeb.
Advertisement: