കടവരാന്തയില്‍ കിടന്നുറങ്ങുന്നവര്‍ക്കുനേരെ കാസര്‍കോട്ട് റിപ്പര്‍ മോഡല്‍ ആക്രമം; ദമ്പതികള്‍ക്ക് ഗുരുതരം
Nov 21, 2014, 12:31 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2014) കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും റോഡരികിലും കടവരാന്തകളിലും കിടന്നുറങ്ങുന്നവര്‍ക്ക് നേരെ റിപ്പര്‍മോഡല്‍ അക്രമം. കാസര്‍കോട് കെ.എസ്.ആര്‍.ടി.സിക്ക് സമീപം കേരള ഹോട്ടലിന്റെ വാരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു.
കുഡ്‌ലു ഗംഗൈറോഡിലെ ബാബുവിന്റെ മകന്‍ ഉമേശന്‍ (26), ഭാര്യ ശ്രീജ (28) എന്നിവര്‍ക്ക് നേരെയാണ് വ്യാഴാഴ്ച രാത്രി 10 മണിയോടെ ആക്രമണം ഉണ്ടായത്. ഉമേശന് തയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയ ശ്രീജയ്ക്ക് കൈക്കാണ് അടിയേറ്റത്. ബാലകൃഷ്ണന്‍, ചപ്പാത്തി അശോകന്‍ എന്നിവരാണ് തങ്ങളെ അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഉമേശന്‍ പറഞ്ഞു.
ഒരാഴ്ച മുമ്പ് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്ത് കിടന്നുറങ്ങുകയായിരുന്ന 65 കാരനു നേരെയും സമാനമായ രീതിയിലുള്ള അക്രമണം നടന്നിരുന്നു. പണം ചോദിച്ചായിരുന്നു അക്രമണം. ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ദമ്പതികളേയും തലയ്ക്കടിച്ച് പരിക്കേല്‍പിച്ചത്.
ദമ്പതികളെ ആക്രമിച്ച ചപ്പാത്തി അശോകന്‍ കാസര്‍കോട് നഗരത്തിലെ സ്ഥിരം റൗഡിയാണെന്നാണ് വിവരം. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തെ ബസ് സ്‌റ്റോപ്പിലെ ശൃംഗാര കേന്ദ്രത്തില്‍ സ്ഥിരം സന്ദര്‍ശകനാണ് അശോകനെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.
പോലീസിന് സ്ഥിരം തലവേദന സൃഷ്ടിച്ചുവരുന്നതിനാല്‍ അശോകനെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ആഴ്ചകള്‍ക്ക് മുമ്പ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരു യുവാവിന് കുത്തേറ്റതും സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിന് തെളിവാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
അര്‍ദ്ധനഗ്‌ന നൃത്തം ചെയ്ത 8 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Keywords : Shop, Attack, Injured, Hospital, Kasaragod, Kerala, Police, Case, Couples assaulted.