city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടലില്‍ മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന സംഘര്‍ഷം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം: 'സാഗര സംസ്‌കൃതി'

കാസര്‍കോട്: (www.kasargodvartha.com 29/11/2016) കടലില്‍ മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന സംഘര്‍ഷം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സാഗര സംസ്‌കൃതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കടലില്‍ പരമ്പരാഗത മത്സ്യ വള്ളങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ കടന്ന് കയറി അന്യസംസ്ഥാന യന്ത്ര വല്‍കൃത ബോട്ടുകളും ട്രോളറുകളും അടക്കം രാത്രി കാലങ്ങളില്‍ നിരോധിക്കപ്പെട്ട ഡബിള്‍ നെറ്റ് ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നു. മല്‍സ്യ കുഞ്ഞുങ്ങളെയടക്കം അരിച്ചെടുത്ത് മല്‍സ്യ ദൗര്‍ലഭ്യം സൃഷ്ടിക്കുകയും പരമ്പരാഗത മല്‍സ്യതൊഴിലാളികളെ വറുതിയിലേക്ക് തള്ളിവിടുകയാണെന്ന് ചെയ്യുന്നതെന്ന് സാഗര സംസ്‌കൃതി സംരക്ഷണ സമിതി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പ്രതാപ് തയ്യില്‍, ജനറല്‍ സെക്രട്ടറി കെ എസ്സ് സാലി കീഴൂര്‍ എന്നിവര്‍ പറഞ്ഞു.

പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ രാത്രി കാലങ്ങളില്‍ ഒഴുക്കു വല ഉപയോഗിച്ച് നടത്തുന്ന മത്സ്യ ബന്ധനത്തിന് വന്‍ ഭീഷണി ഉയര്‍ത്തി ബോട്ടുകളും ട്രോളറുകളും, ലക്ഷ കണക്കിന് രൂപ വിലവരുന്ന ഒഴുക്കു വലകള്‍ നശിപ്പിച്ച് കൊണ്ട് നടത്തുന്ന ട്രോളിംഗ് കടലിലും കരയിലും വലിയ സംഘര്‍ഷത്തിന് ഇട വരുത്തുന്നു. വലകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം.

മല്‍സ്യങ്ങളെ ആകര്‍ഷിക്കാന്‍ കടലിന്നടിയില്‍ രാത്രി കാലങ്ങളില്‍ ബോട്ടുകളും ട്രോളറുകളും ജനറേറ്റര്‍ ഉപയോഗിച്ച് കിലോ മീറ്ററുകള്‍ ദൂരത്തില്‍ പതിക്കുന്ന ശക്തമായ വെളിച്ചം ഉണ്ടാക്കി നടത്തുന്ന മത്സ്യബന്ധനം പരമ്പരാഗത മത്സ്യതൊഴിലാളി കുടംബങ്ങളുടെ അടുപ്പില്‍ നിന്നും പുക ഉയരാത്ത സ്ഥിതിവിശേഷമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും അടിയന്തിരമായി മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും പ്രശ്‌ന പരിഹാരത്തിനായി ഇടപെടണമെന്നും ഇത് സംബന്ധിച്ച് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കടലില്‍ മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന സംഘര്‍ഷം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം: 'സാഗര സംസ്‌കൃതി'

Keywords: Kasaragod, Fishermen, Boat, Government, Fish, District, President, Prathap Thayyil, KS Sali Kizhoor, Sagara Samskrithi statement.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia