കടയില്‍ നിന്നും വിദേശ കറന്‍സികള്‍ പിടികൂടി
May 3, 2013, 21:36 IST
കാസര്‍കോട്: 1,60,000 രൂപയുടെ വിദേശ കറന്‍സി കടയില്‍നിന്നും പോലീസ് പിടികൂടി. കടയുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. തായലങ്ങാടിയിലെ അബ്ദുര്‍ റസാഖിനെയാണ് (61) കാസര്‍കോട് എസ്.ഐ. ഗംഗാധരന്‍ പിടികൂടിയത്. അബ്ദുര്‍ റസാഖിന് കറന്‍സിനല്‍കിയ മാന്യ സ്വദേശിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഷാഡോപോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കടയില്‍ പരിശോധന നടത്തിയത്. അബ്ദുര്‍ റസാഖിന് കറന്‍സി മാറ്റിനല്‍കുന്നതിനുള്ള ലൈസന്‍സ് നേരത്തെ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
അസുഖത്തെതുടര്‍ന്ന് അബ്ദുര്‍ റസാഖിന് ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് വൈകിട്ട് അബ്ദുര്‍ റസാഖിന് 7,000 യു.എ.ഇ. ദിര്‍ഹം ഒരാള്‍ നല്‍കിയത്. കുറച്ച് വിദേശകറന്‍സി ഇദ്ദേഹത്തിന്റെ ഓഫീസില്‍ നേരത്തെ ഉണ്ടായിരുന്നു. അബ്ദുര്‍ റസാഖിനെ പോലീസ് അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടു.
Keywords: Police, Remand, Thalangara, Currency, Arrest, Remand, Custody, SI, Abdul Rasak, Dirham, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.