കടം വാങ്ങിയ പണം തിരിച്ചുചോദിച്ച യുവാവിന്റെ തലക്ക് സുഹൃത്ത് ഇന്റര്‍ലോക്ക് കട്ട കൊണ്ടിടിച്ചു
Apr 24, 2016, 11:30 IST
കുമ്പള: (www.kasargodvartha.com 24.04.2016) കടം വാങ്ങിയ പണം തിരിച്ചുചോദിച്ച യുവാവിന്റെ തലക്ക് ഇന്റര്‍ലോക്ക് കട്ട കൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു. സീതാംഗോളി എടനാട്ടെ മാര്‍ഷലിന്റെ മകന്‍ വിന്‍സെന്റിനാണ് (38) അടിയേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
ബാഡൂര്‍ സ്വദേശി അണ്ണയാണ് തന്നെ ആക്രമിച്ചതെന്ന് വിന്‍സെന്റ് പരാതിപ്പെട്ടു. കൂലിതൊഴിലാളികളായ ഇരുവരും ചിലപ്പോഴൊക്കെ ഒരുമിച്ച് ജോലി ചെയ്യാറുണ്ട്. അണ്ണ വിന്‍സെന്റിനോട് രണ്ടാഴ്ചമുമ്പ് 2000 രൂപ കടം വാങ്ങിയിരുന്നു. രണ്ടാഴ്ചക്കകം തിരിച്ചുനല്‍കാമെന്ന ഉറപ്പിലായിരുന്നു പണം നല്‍കിയത്.
എന്നാല്‍ പറഞ്ഞ അവധി കഴിഞ്ഞിട്ടും പണം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് വിന്‍സെന്റ് ഇതേക്കുറിച്ച് അണ്ണയോട് ചോദിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്രകോപിതനായ അണ്ണ ഇന്റര്‍ലോക്ക് കട്ടയെടുത്ത് വിന്‍സെന്റിന്റെ തലക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വിന്‍സെന്റിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kumbala, Youth, Friend, Assault, General-hospital, Interlock, kasargod, Head, Injured.