കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാക്കള്‍ക്കെതിരെ ആക്രമം
May 14, 2016, 11:00 IST
ഉപ്പള: (www.kasargodvartha.com 14.05.2016) കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാക്കളെ അക്രമിച്ചു. ഉപ്പളയിലെ ഖാസിം (27), മുഹമ്മദ് മുസ്തഫ(40) എന്നിവരെയാണ് അക്രമിച്ചത്. ഇരുവരെയും പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Uppala, Cash, Paivalika, Manjeshwaram, Police, Kasim, Muhammed Musthafa, Rafeeq.
വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിക്ക് വീട്ടിലേക്ക് പോവുകയായിരുന്ന സുഹൃത്തുക്കളായ ഇരുവരെയും ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഖാസിം പൈവളികെ സ്വദേശി റഫീഖി(34) ന് എട്ടുകോടി രൂപ കടം കൊടുത്തിരുന്നു.
പണവുമായി നാടുവിട്ട റഫീഖ് കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് റഫീഖ് വെള്ളിയാഴ്ച രാത്രി ആള്‍ക്കാരെ കൂട്ടി വന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ആക്രമികളുടെ കൈയില്‍ ഇരുമ്പ് ദണ്ഡും മറ്റ് ആയുധങ്ങളുമുണ്ടായതായും ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. മഞ്ചേശ്വരം പോലീസ് കേസെടുത്തു.