കടംകൊടുത്ത 1.90 ലക്ഷം തിരിച്ചു ചോദിച്ച യുവാവിനെ ചൂടുള്ള ചട്ടുകം കൊണ്ട് അടിച്ചു
Aug 18, 2012, 15:48 IST
കാസര്‍കോട്: കടംകൊടുത്ത 1.90 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് കടല വ്യാപാരിയായ യുവാവിനെ ഹോട്ടല്‍ ജീവനക്കാരനായ സുഹൃത്ത് ചൂടുള്ള ചട്ടുകംകൊണ്ട് അടിച്ചു പരിക്കേല്പിച്ചു. ചെട്ടുംകുഴിയിലെ നൈന മുഹമ്മദിന്റെ മകന് സൈദ് മുഹമ്മദ് ബുഖാരിയെയാണ് (38) അടിച്ചുപരിക്കേല്‍പിച്ചത്.
സുഹൃത്തും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ജ്യൂസ് ലാന്റ് സെന്റര്‍ ഹോട്ടല്‍ ജീവനക്കാരനുമായ ഖാദറിന് ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് പണം കടം കൊടുത്തത്. പണം തരിച്ചുനല്കാമെന്ന് പറഞ്ഞ സമയംകഴിഞ്ഞെങ്കിലും നല്‍ക്കാത്തതിനെ തുടര്‍ന്ന് ഖാദറിനെ അന്വേഷിച്ച് ഹോട്ടലിനടത്തുചെല്ലുകയായിരുന്നു. ഇവിടെവച്ചാണ് ഖാദര്‍ സൈദ് മുഹമ്മദിനെ ചട്ടുകം കൊണ്ട് ആഞ്ഞ് മുഖത്തടിച്ചത്.
കവിളില്‍ മുറിവേറ്റ് നിലത്ത് വീണ മുഹമ്മദിനെ ചിലര്‍ചേര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Attack, Kerala, Chettumkuzhi, Injured, Mohammad Bukhari