കഞ്ചാവ് വില്‍പനയെ പോലീസിന് ചോര്‍ത്തിക്കൊടുക്കുന്നുവെന്നാരോപിച്ച് ബാഗ് വ്യാപാരിയെ കുത്തി പരിക്കേല്‍പ്പിച്ചു
Apr 16, 2016, 08:30 IST
കാസര്‍കാട്: (www.kasargodvartha.com 16.04.2016) കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ ലുലു ബാഗ് വ്യാപാരിയെ കുപ്പികൊണ്ട് കുത്തി പരിക്കേല്‍പിച്ചു. ചൗക്കി കുന്നിലെ അബൂബക്കറി (55) നാണ് പരിക്കേറ്റത്. സംഭവത്തില്‍ നെല്ലിക്കുന്ന് ലളിത കലാസദനത്തിനു സമീപത്തെ ചിന്ന എന്നയാള്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
ഈ പ്രദേശത്തെ കഞ്ചാവ് വില്‍പനയെ പോലീസിന് ചോര്‍ത്തിക്കൊടുക്കുന്നു എന്നാരോപിച്ചാണ് ചിന്ന, അബൂബക്കറെ കുപ്പി കൊണ്ട് കുത്തിയത് എന്നാണ് പരാതി.
Keywords: Kasaragod, Police, Busstand, Bottle, Nellikunnu, Dealer, Sales, Bag, Injury, Allegations

Keywords: Kasaragod, Police, Busstand, Bottle, Nellikunnu, Dealer, Sales, Bag, Injury, Allegations