കഞ്ചാവ് കടത്തുന്നതിനിടെ രക്ഷപ്പെട്ട പെരിയാട്ടടുക്കം റിയാസ് അറസ്റ്റില്‍
Jan 2, 2015, 12:15 IST
കാസര്‍കോട്: (www.kasargodvartha.com 02.01.2015) കുമ്പളയില്‍ കഞ്ചാവ് കടത്തുന്നതിനിടെ പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ ക്രിമിനല്‍ പെരിയാട്ടടുക്കം റിയാസിനെ നാര്‍ക്കോട്ടിക്ക്‌സെല്‍ ഡി.വൈ.എസ്.പി. കെ.എ. സുരേഷ് കുമാറും സംഘവും അറസ്റ്റുചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ റിയാസിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
മറ്റൊരു കേസില്‍ കാഞ്ഞങ്ങാട് കോടതിയില്‍ റിയാസ് ഹജരാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്ടിയില്‍ കാത്തുനിന്ന പോലീസ് റിയാസ് മടങ്ങുമ്പോഴാണ് പിടികൂടിയത്. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റേയും ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെയും കീഴിലുള്ള സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് റിയാസിനെ പിടികൂടിയത്.
പോലീസിന്റെ നീക്കം മനസ്സിലാക്കിയ റിയാസ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 26ന് രാത്രിയിലാണ് കുമ്പള പോലീസ് കഞ്ചാവ് പിടികൂടിയത്. ഈ കേസിലാണ് റിയാസിനെ അറസ്റ്റുചെയ്തിരിക്കുന്നത്. ആന്ധ്രയില്‍ നിന്നും റിയാസിന്റെ നേതൃത്വത്തില്‍ കാറില്‍ കഞ്ചാവ് കടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആരിക്കാടി കളത്തൂരില്‍ റോഡില്‍ കാത്തുനില്‍ക്കുകയായിരുന്നു. കാറിലെത്തിയ റഫീഖും സംഘവും മറ്റൊരു കാറിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടെ പോലീസ് സംഘം ഇവരെ വളയുകയായിരുന്നു.
ഇതോടെ പോലീസ് ജീപ്പില്‍ കാറിടിച്ചുകയറ്റി കേടുവരുത്തിയ ശേഷം റിയാസും മറ്റു മൂന്ന് പ്രതികളും രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ആന്ധ്രയിലേക്ക് മുങ്ങിയ റിയാസും കൂട്ടാളികളായ ചായിക്കട്ട മുഹമ്മദ്, മഞ്ചേശ്വരത്തെ അണ്ണു എന്ന അരവിന്ദന്‍, ആരിക്കാടിയിലെ അഷ്‌റഫ് എന്ന കിളി അഷ്‌റഫ് എന്നിവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഞ്ചാവ് കടത്തിന്റെ സൂത്രധാരന്‍ റിയാസ് പിടിയിലായതോടെ കേസിലെ മറ്റു പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.
വാഹന മോഷണത്തിലൂടെ കവര്‍ച്ചയും പിടിച്ചുപറിയുമായി ഇറങ്ങിയ റീയാസ് വളരെ പെട്ടന്ന് ആണ് കേരളത്തിലെ തന്നെ അറിയപ്പെടുന്ന ക്രിമിനലായി മാറിയത്. കൊലപാതകം, വാഹന കവര്‍ച്ച, മറ്റു കവര്‍ച്ചകള്‍, ഗുണ്ടാ അക്രമം, ജയില്‍ ചാട്ടം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയായ റിയാസ് ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ചാടിയതോടെയാണ് റിയാസ് കുപ്രസിദ്ധനായത്. വലിയ ലാഭം കിട്ടുമെന്നതിനാല്‍ ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തിനാണ് റഫീഖും കൂട്ടാളികളും പുതിയ വഴികള്‍ തേടി ഇറങ്ങിയത്.