കടംവാങ്ങിയ പണം തിരിച്ച് ചോദിച്ചതിന് മര്‍ദ്ദനം
Sep 23, 2012, 15:39 IST
ഹിദായത്ത് നഗര്‍: കടംവാങ്ങിയ പണം തിരിച്ച് ചോദിച്ചതിന് യുവാവിന് മര്‍ദ്ദനം.
ഹിദായത്ത് നഗറിലെ സയ്യിദ് മുഹമ്മദ് ബുഖാരിയെയാണ് മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.
16ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം. ബുഖാരിയുടെ പരാതിയില്‍ അബ്ദുല്‍ ഖാദര്‍ ചെട്ടുംകുഴി, റഷീദ് റെയില്‍വെ ഗേറ്റ് റോഡ് തായലങ്ങാടി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Youth, Attacked, Hidayath Nagar, Kasaragod