കടലില്‍ മത്സ്യ ബന്ധനത്തിന് പോയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
Oct 25, 2012, 12:03 IST

ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കൃഷ്ണനും സുഹൃത്ത് ബാബുവും (36) ഒഴുക്കുവല ഉപയോഗിച്ച് മത്സ്യ ബന്ധനത്തിനായി പോയത്. കരയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു മത്സ്യ ബന്ധനം നടത്തിവന്നത്. ഇതിനിടയില്‍ ഉറക്കം വന്ന ബാബുവിനോട് തോണിയില്‍ ഉറങ്ങിക്കൊള്ളാന്‍ കൃഷ്ണന് പറഞ്ഞിരുന്നു. പുലര്‍ചെ നാലു മണിയോടെ ബാബു ഉണര്‍ന്നപ്പോള്‍ കൃഷ്ണന് തേണിയില് ഉണ്ടായിരുന്നില്ല.
കൃഷ്ണനുവേണ്ടി തിരച്ചില്‍നടത്തിയെങ്കിലും കണ്ടെത്താതിനെതുടര്ന്ന് പുലര്‍ചെ ആറുമണിയോടെ തോണിയുമായി കരയിലെത്തി മത്സ്യതൊഴിലാളികളോട് വിവരം പറയുകയായിരുന്നു.
Keywords: Youth, Missing, Police, kasaragod, Kasaba, Krishnan, Coastal police, Boat