കഞ്ചാവ്: 2 പേര് അറസ്റ്റില്‍
Jan 10, 2013, 15:50 IST
കാസര്‍കോട്: 265 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലായാണ് അറസ്റ്റ്. 110 ഗ്രാം കഞ്ചാവുമായി പച്ചിലമ്പാറയിലെ അഷ്ഫാഖ് എന്ന ഹനീഫിനെ(30)യും 155 ഗ്രം കഞ്ചാവുമായി ഹിദായത്ത് നഗറിലെ മുഹമ്മദ് ഹനീഫിനെ(39)നെയും ആണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ഗോവിന്ദനായിക്കും സംഘവും അറസ്റ്റ് ചെയ്തത്.
മുഹമ്മദ് ഹനീഫ് സഞ്ചരിച്ച കെ.എല്‍. 14. ജെ. 7563 നമ്പര്‍ പള്‍സര്‍ മോട്ടോര്‍ സൈക്കിളും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉപ്പളയില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്.
മുഹമ്മദ് ഹനീഫ് സഞ്ചരിച്ച കെ.എല്‍. 14. ജെ. 7563 നമ്പര്‍ പള്‍സര്‍ മോട്ടോര്‍ സൈക്കിളും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉപ്പളയില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്.
Keywords: Marijuana, Arrest, Kasaragod, Custody, Uppala, Motor, Bicycle,Inspector, Excise, Kerala.