ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചതിനെതുടര്‍ന്ന് കയ്യേറ്റ ശ്രമം; 3 യുവാക്കളെ അക്രമിച്ചു
Mar 26, 2015, 10:53 IST
ബദിയടുക്ക: (www.kasargodvartha.com 26/03/2015) ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചതിനെതുടര്‍ന്ന് കയ്യേറ്റ ശ്രമം നടന്നു. ഇതിന്റെ തുടര്‍ച്ചയായി മൂന്ന് യുവാക്കളെ അക്രമിച്ച് പരിക്കേല്‍പിച്ചു. പെര്‍ളയിലെ മാര്‍ത്യ ഹൗസില്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ മുഹമ്മദ് ഹനീഫ് (20), പെര്‍ളയിലെ പി.വൈ. മുഹമ്മദിന്റെ മകന്‍ എം. സാബിത്ത് (21), പെര്‍ളയിലെ നവാസ് ഷരീഫ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ മുഹമ്മദ് ഹനീഫിനേയും സാബിത്തിനേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവാസിനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. ബുധനാഴ്ച വൈകിട്ട് പെര്‍ള ചെക്ക് പോസ്റ്റിന് സമീപം ഒരു ഓട്ടോയും ബൈക്കും അപകടത്തില്‍ പെ്ട്ടിരുന്നു. ഓട്ടോയില്‍ യാത്രചെയ്തിരുന്ന സ്ത്രീ ഉള്‍പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.
അപകടത്തെതുടര്‍ന്ന് സ്ഥലത്തെത്തിയവരും മറ്റും ഡ്രൈവര്‍മാരെ കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന് ശേഷമാണ് സംഘത്തില്‍പെട്ടവരെന്നാരോപിച്ച് മൂന്ന് യുവാക്കളെ ഒരുസംഘം ആക്രമിച്ചത്.
Keywords: Badiyadukka, Accident, Attack, Injured, Hospital, Kasaragod, Kerala, 3 youngsters assaulted.
Advertisement: