ഓട്ടോഡ്രൈവറെ ആക്രമിച്ച മുഖംമൂടി സംഘം ഓട്ടോ തകര്‍ത്തു
Dec 27, 2012, 16:11 IST
കാസര്‍കോട്: രണ്ടു ബൈക്കുകളിലായി മുഖം മൂടിധരിച്ചെത്തിയ അഞ്ചംഗസംഘം ഓട്ടോഡ്രൈവറെ മര്‍ദിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലരമണിയോടെ തളങ്കരയില്‍ വെച്ചാണ് അക്രമം. പരിക്കേറ്റ നഗരത്തിലെ ഓട്ടോഡ്രൈവറും നെല്ലിക്കുന്ന കടപ്പുറത്തെ പ്രഭാകരന്റെ മകനുമായ പ്രജിത്തി(23) നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളങ്കര ഹാര്‍ബറിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോയ ഓട്ടോറിക്ഷ തൊഴിലാളികളെ അവിടെയിറക്കി തിരിച്ചുവരുമ്പോള്‍ തളങ്കരയില്‍ മൂന്നുപേര്‍ കൈകാട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നിര്‍ത്താന്‍ കൂട്ടാക്കാതെ ഓടിച്ചുവന്നപ്പോഴാണ് ബൈക്കുകളില്‍ പിന്തുടര്‍ന്ന സംഘം ആക്രമിച്ചതെന്ന് പ്രജിത് പറഞ്ഞു. ഇയാളുടെ കെ.എല്‍ 14 എല്‍ 269 നമ്പര്‍ ഓട്ടോറിക്ഷ അടിച്ചുതകര്‍ക്കുകയും ചെയ്തു.
സംഭവം സംബന്ധിച്ച് പ്രജിത് നല്കിയ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords: Auto Driver, Attack, Kasaragod, Bike, Thalangara, Nellikunnu, Son, General-hospital, Complaint, Police, Case, Kerala.