ഒഴിവുകള്‍
Aug 9, 2012, 16:41 IST
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ തെരഞ്ഞെടുക്കുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ബി.കോംമും പിജിഡിസിഎ-യും. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം, പ്രായപരിധി 18-35, പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 13ന് 11 മണിക്ക് ജില്ലാ പഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.
ഡ്രൈവര്‍ ഇന്റര്‍വ്യൂ 18ന്
ജില്ലയില്‍ കൃഷി വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ (എന്‍.സി.എ-പട്ടികജാതി) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒരു അഭിമുഖ പരീക്ഷ ഓഗസ്റ്റ് 18ന് രാവിലെ 9 മണിക്ക് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഓഗസ്റ്റ് 15നകം മെമ്മോ ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
Keywords: Job Vacancy, Kasaragod