ഒഴിവുകള്‍
May 31, 2012, 15:46 IST

എസ്.സി പ്രൊമോട്ടര്‍ നിയമനം
കാസര്‍കോട്: മഞ്ചേശ്വരം, വെസ്റ് എളേരി ഗ്രാമപഞ്ചായത്തുകളിലെ എസ്.സി പ്രൊമോട്ടര്‍മാരുടെ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാത്തില്‍പ്പെടുന്നവരും 18നും 40നും മദ്ധ്യേ പ്രായമുള്ളവരും, പ്രീഡിഗ്രി, പ്ളസ്ടു പാസായവരുമായിരിക്കണം. പട്ടികജാതിക്കാരുടെ ഇടയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന എഴുത്തും വായനയും അറിയാവുന്ന 40നും 50നും മദ്ധ്യേ പ്രായമുള്ളവര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകര്‍ ജാതി, ജനനതീയ്യതി, വിദ്യാഭ്യാസയോഗ്യത, പഞ്ചായത്ത്, പ്രവര്‍ത്തന മേഖല എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 8ന് രാവിലെ 10.30ന് കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ആഫീസില്‍ ഹാജരാകണം. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിമാസം 4000 രൂപ ഓണറേറിയമായി ലഭിക്കുന്നതാണ്.
ആധാര്‍ ഓപ്പറേറ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാരെ തെരഞ്ഞെടുക്കുന്നു
കാസര്‍കോട്: ബ്ളോക്ക് തലത്തില്‍ ആധാര്‍ എന്‍റോള്‍മെന്റ് നടത്തുന്നതിനുവേണ്ടി ആധാര്‍ ഓപ്പറേറ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാരെ തെരഞ്ഞെടുക്കുന്നു. പ്ളസ്ടു പാസ്സായ മലയാളം ടൈപ്റൈറ്റിംഗ് പ്രാവീണ്യമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ജൂണ്‍ 15നകം താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം. ഫോണ്‍: കാസര്‍കോട് - 9447240196, മഞ്ചേശ്വരം - 9745360337, കാറഡുക്ക - 9496789500, പരപ്പ - 9446168928, കാഞ്ഞങ്ങാട് - 9656636666, നീലേശ്വരം - 9447011030
Keywords: S.T promoter, Appointment, Kasaragod