ഒഴിവുകള്‍
Jun 18, 2012, 12:40 IST
മൊഗ്രാല്‍ പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍
അധ്യാപക ഒഴിവ്
അധ്യാപക ഒഴിവ്
മൊഗ്രാല്‍ പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ ഇലക്‌ട്രോണിക്‌സ്, ട്രേഡ്‌സ്മാന്‍ ഫിറ്റിംഗ് എന്നീ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ അല്ലെങ്കില്‍ ടി.എച്ച്.എസ്.എല്‍.സി ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 21ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-232969 എന്ന നമ്പറിലേക്ക് ബന്ധപ്പെടാം.
പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക, ദേലംപാടി ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിലിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് അതാത് വിഷയങ്ങളില്‍ ഡിഗ്രിയും ബി എഡും ഉള്ളവരില്‍ നിന്നും, ഐടി പഠിപ്പിക്കുന്നതിന് ഡിഗ്രിയും കംപ്യൂട്ടറില്‍ ഡിപ്ലോമയും ഉള്ളവരില്‍ നിന്നും, ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ടിടിസി പാസ്സായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 22ന് രാവിലെ 11 മണിക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. ഹൈസ്‌കൂള്‍ ട്യൂട്ടര്‍മാര്‍ക്ക് മാസത്തില്‍ പരമാവധി 2000 രൂപയും പ്രൈമറി ക്ലാസില്‍ പഠിപ്പിക്കുന്നവര്‍ക്ക് മാസത്തില്‍ 1500 രൂപയും ഹോണറേറിയം നല്‍കും.