city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒഴിവുകള്‍

ഒഴിവുകള്‍
യു പി സ്‌കൂള്‍ അധ്യാപക ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) തസ്തികയുടെ ചുരുക്ക പട്ടികയിലെ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ബി-105283 മുതല്‍ ബി-105749 വരെയും സപ്ലിമെന്ററി ലിസ്റ്റ് ഈഴവ വിഭാഗത്തിലെ ബി-100078 മുതല്‍ ബി-104481 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 26, 27 തീയ്യതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുന്നതാണ്.


അറബിക് അധ്യാപക ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഇംഗ്ലീഷ് - എന്‍ സി എ മുസ്ലീം തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെയും കൂടാതെ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് - എന്‍ സി എ ഈഴവ, എല്‍.സി, ഒ.എക്‌സ്, പാര്‍ട്ട് ടൈ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്-എന്‍ സി എ ഈഴവ എന്നീ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളെയും ജൂലൈ 25ന് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ ചെയ്യുന്നതാണ്.


ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. സിവില്‍ എഞ്ചിനീയറിംഗില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ടെക് ബിരുദം നേടിയ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 31ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

ഡ്രൈവര്‍ ഒഴിവ്

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദിവസവേതനം 350 രൂപ നിരക്കില്‍ ഡ്രൈവറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്ക് ചെമ്മട്ടം വയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഏഴാം തരം പാസായവരും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും ഉള്ളവരായിരിക്കണം.

കാര്‍ഷിക കോളേജില്‍ ഒഴിവ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാര്‍ഷിക കോളേജില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ എന്നിവയുടെ ഓരോ താല്‍ക്കാലിക ഒഴിവിലേക്ക് ജൂലൈ 26ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടത്തും. ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയ്ക്ക് എം.എസ്.സി (അഗ്രിക്കള്‍ച്ചര്‍) ബോട്ടണി/സുവോളജി ആണ് യോഗ്യത, ശമ്പളം - 15,000 രൂപ. സീനിയര്‍ റിസര്‍ച്ച് പെലോ തസ്തികയ്ക്ക് അഗ്രിക്കള്‍ച്ചറില്‍ ബി.എസ്.സി അഥവാ എം.എസ്.സി, പി.എച്ച്.ഡി അഭികാമ്യം, ശമ്പളം 18,000 രൂപയാണ്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അസോസിയേറ്റ് ഡീന്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2280616 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

Keywords: Job Vacancy, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia