ഒഴിവുകള്‍
Jul 30, 2012, 16:35 IST
കണ്‍സല്‍ട്ടന്റ് നിയമനം
ഗവ.ഐ.ടി.ഐയില്‍ പി.പി.പി സ്‌കീം മുഖാന്തിരം നടത്തുന്ന കെട്ടിട നിര്‍മ്മാണത്തിന്റെ കണ്‍സല്‍ട്ടന്റായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ/ഡിഗ്രി സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും കെട്ടിടനിര്‍മ്മാണത്തില്‍ മുന്‍പരിചയവുമുള്ള രജിസ്റ്റേര്‍ഡ് എഞ്ചിനീയറെയാണ് നിയമിക്കുന്നത്. യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഡ്രൈവര്‍ ഒഴിവ്
കയ്യൂര്‍ ഗവ. മോഡല്‍ ഐ.ടി.ഐയില്‍ സ്‌കൂള്‍ ബസ്സിന് ഡ്രൈവറെ ആശ്യമുണ്ട്. ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസന്‍സും, 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 04672-230980.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഇന്റര്‍വ്യൂ
കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡിയുടെ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരൊഴിവുണ്ട്. ഐ.ടി.ഐയില്‍ നിന്നും ഡി.ടി.പി/സിഒപിഎ അഥവാ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് & പി.സി.മെയിന്റനന്‍സ് ഡിപ്ലോമ നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്കായി കോളേജ് ഓഫീസില്‍ ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു
ജില്ലയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഉണ്ടാക്കുന്നതിനായി സ്വകാര്യ സ്ഥാപനത്തിലേക്ക് 6000 രൂപ മാസ വേതനത്തില്‍ താല്‍ക്കാലികമായി 50 കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിചയം. ജോലിസമയം രാവിലെ 8.30 മുതല്‍ 6.30 വരെ. 40 വയസ് കവിയരുത്. കന്നട/മലയാളം/ഇംഗ്ലീഷ് എഴുതുവാന്‍ അറിയുന്നവരായിരിക്കണം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസറ്റ് ഒന്നിന് രണ്ട് മണിക്ക് കാസറഗോഡ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും, ആഗസ്റ്റ് രണ്ടിന് രണ്ട് മണിക്ക് ഹോസദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹാജരാകേണ്ടതാണ്.

Keywords: Job vacancies, Kasaragod