ഒറ്റനമ്പര്‍, മഡ്ക്ക ചൂതാട്ടങ്ങള്‍ ഔട്ടായി, 'ലുഡോ' ചൂതാട്ടം പുതിയ തരംഗം; നാല് പേര്‍ അറസ്റ്റില്‍
Jun 3, 2015, 09:59 IST
കുമ്പള: (www.kasargodvartha.com 03/06/2015) ഒറ്റനമ്പര്‍, മഡ്ക്ക ചൂതാട്ടങ്ങള്‍ ഔട്ടായതോടെ പുതിയ ചൂതാട്ടമായ 'ലുഡോ' പുതിയ തരംഗമാകുന്നു. ലുഡോ ചൂതാട്ടത്തിലേര്‍പെട്ട നാല് പേരെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. 3,370 രൂപയും പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് കുമ്പള നായ്ക്കാപ്പിലാണ് ലുഡോ ചൂതാട്ടകേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയത്.
മധൂര്‍ മുട്ടത്തൊടി ഹൗസിലെ പുത്തുമോന്‍ എന്ന സുലൈമാന്‍ (61), നായ്ക്കാപ്പിലെ എന്‍. തുഷാര്‍ (28), ദര്‍ബാര്‍കട്ടയിലെ ഉമ്മര്‍ ഫാറൂഖ് (25), നായ്ക്കാപ്പിലെ ജിത്തു (22) എന്നിവരെയാണ് കുമ്പള പ്രിന്‍സിപ്പല്‍ എസ്.ഐ. രാജഗോപാലനും സംഘവും അറസ്റ്റു ചെയ്തത്.
പോലീസിന്റെ ശക്തമായ നടപടിയെ തുടര്‍ന്ന് മഡ്ക്ക, ഒറ്റ നമ്പര്‍ ചൂതാട്ടങ്ങള്‍ ഏറെ കുറെ അവസാനിച്ചിരുന്നു. ഇതിനിടയിലാണ് രസകരമായ ലുഡോ ചൂതാട്ടം പിടിമുറുക്കിയത്. ചെറിയ തുക മുതല്‍ വലിയ തുക വരെ വെച്ച് ലുഡോ ചൂതാട്ടത്തിലേര്‍പെടുന്നുണ്ട്.
Keywords: Kumbala, kasaragod, Kerala, arrest, Police, Gambling, Ludo, Money, Cash, Police, Raid, Gambling; 4 arrested.
Advertisement: