ഒരേ ഓഫീസില്‍ 29 വര്‍ഷം ഡ്രൈവര്‍, വി.വി കൃഷ്ണന്‍ വിരമിക്കുന്നു
May 29, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 29/05/2015) ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ മൂന്ന് പതിറ്റാണ്ടിനടുത്ത് ഡ്രൈവറായി സേവനം ചെയ്ത വി.വി കൃഷ്ണന്‍ മെയ് 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നു. 29 വര്‍ഷമാണ് കൃഷ്ണന്‍ ഒരേ ഓഫീസില്‍ വകുപ്പ് വാഹനത്തിന്റെ വളയം തിരിച്ചത്.
രാമന്തളി സ്വദേശിയായ കെ. കൃഷ്ണന്‍ 1986 ലാണ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ പി.എസ്.സി മുഖേന ഡ്രൈവര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 29 വര്‍ഷത്തിനിടയില്‍ ജില്ലാ ഓഫീസര്‍മാര്‍ 20 ലേറെപേര്‍ മാറി മാറി വന്നു. മൂന്ന് വാഹനങ്ങള്‍ ഇതിനകം പഴക്കം ചെന്ന് ഒഴിവാക്കി. ഓഫീസറും വാഹനവുമെല്ലാം മാറിയപ്പോഴും കൃഷ്ണന് മാത്രം ഇളക്കമുണ്ടായില്ല. സര്‍ക്കാര്‍ വകുപ്പില്‍ ഒരേ ലാവണത്തില്‍ ഇത്ര ദീര്‍ഘകാലം അത്യപൂര്‍വമാണ്.
ഏഴിമലയിലെ യമുനയാണ് ഭാര്യ. മക്കള്‍: അമൃത (ഫാഷന്‍ ഡിസൈനര്‍), മൃതുല്‍ (എം.ബി.എ), മരുമകന്‍: കലേഷ് കാവില്‍. കൃഷ്ണന് 29ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വകുപ്പിന്റെ യാത്രയയപ്പ് നല്‍കും.

ഏഴിമലയിലെ യമുനയാണ് ഭാര്യ. മക്കള്‍: അമൃത (ഫാഷന്‍ ഡിസൈനര്‍), മൃതുല്‍ (എം.ബി.എ), മരുമകന്‍: കലേഷ് കാവില്‍. കൃഷ്ണന് 29ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വകുപ്പിന്റെ യാത്രയയപ്പ് നല്‍കും.
Keywords : Kasaragod, Driver, Retired, VV Krishnan, Service, Vehicle.