ഒരു മാസം മുമ്പ് കാണാതായ വെള്ളിക്കോത്തെ യുവാവിനേയും കാമുകിയേയും കാസര്‍കോട്ട് കണ്ടെത്തി
Jun 12, 2015, 11:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/06/2015) ഒരു മാസം മുമ്പ് കാണാതായ വെള്ളിക്കോത്തെ യുവാവിനേയും കാമുകിയേയും കാസര്‍കോട്ട് കണ്ടെത്തി. കിഴക്കേ വെള്ളിക്കോത്തെ ക്വാറി തൊഴിലാളിയായ മധു (36) വിനേയും മൂന്ന് മക്കളുടെ മാതാവായ വെള്ളിക്കോത്ത് ഇടുവുംകുന്നിലെ 36 കാരിയായ യുവതിയേയുമാണ് കാസര്‍കോട്ട് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ മെയ് നാലിനാണ് ഇരുവരും വീടുവിട്ടത്. ഇരുവരും ഒരേ സ്ഥലത്താണ് ജോലി ചെയ്തു വന്നിരുന്നത്. കാമുകിയോടൊപ്പം ഭര്‍ത്താവ് ഒളിച്ചോടിയതായി കാണിച്ച് ഭാര്യ മധൂര്‍ ബൈനടുക്കത്തെ മാലതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മാലതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട്ട് ഇരുവരേയും കണ്ടെത്തിയത്.
2012 ഫെബ്രുവരി 24 നാണ് കരിങ്കല്‍ ക്വാറി തൊഴിലാളിയായ മധു മാലതിയെ വിവാഹം ചെയ്തത്. കുടുംബം പ്രശ്നം മൂലം ഇരുവരും സ്വന്തം വീടുകളിലായിരുന്നു താമസം. മധുവിന് രണ്ട് വയസുള്ള മകളുണ്ട്.