ഒരു നിമിഷത്തെ അശ്രദ്ധ; പൊലിഞ്ഞത് കുരുന്നുജീവന്‍
Sep 8, 2017, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 08.09.2017) വീട്ടുകാരുടെ ഒരു നിമിഷത്തെ അശ്രദ്ധയില്‍ പൊലിഞ്ഞത് കുരുന്നുജീവന്‍. വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്- ദയകുമാരി ദമ്പതികളുടെ മകന്‍ ആദി (മൂന്നര) പൊട്ടിയ ബലൂണിന്റെ കഷ്ണം തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. ഏക സഹോദരി ദീക്ഷയുമൊത്ത് കളിച്ചുകൊണ്ടിരിക്കെ ബലൂണ്‍ പൊട്ടിയപ്പോള്‍ അതിന്റെ കഷ്ണം ആദി വായിലാക്കുകയായിരുന്നു. തുപ്പിക്കളയാന്‍ പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടോടി. പെട്ടെന്നാണ് തൊണ്ടയില്‍ ബലൂണിന്റെ കഷ്ണം കുടുങ്ങിയത്.
വീട്ടുകാര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി അവശനായി. ഉടനെ ഓട്ടോറിക്ഷയില്‍ കുണ്ടംകുഴിയിലെ ക്ലിനിക്കിലെത്തിച്ചെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ ഉടന്‍ ജീപ്പില്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു. 25 മിനുട്ട് കൊണ്ടാണ് കുണ്ടംകുഴിയില്‍ നിന്നും ജീപ്പ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ കുതിച്ചെത്തിയത്. അപ്പോഴേക്കും കുരുന്ന് ആദിയുടെ ശ്വാസം നിലച്ചിരുന്നു.
സാധാരണ മിക്ക വീട്ടുകാരും കുട്ടികള്‍ക്ക് ബലൂണുകള്‍ കളിക്കാന്‍ നല്‍കാറുണ്ട്. എന്നാല്‍ ഒരു നേരത്തെ അശ്രദ്ധ കൊണ്ട് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ഏതുരീതിയിലും ഒഴിവാക്കാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികള്‍ക്കിടയിലേക്ക് ഏതുനേരവും ഒരു കണ്ണ് വേണ്ടത് അത്യാവശ്യ കാര്യമാണ്. ഇല്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും.ഇതുപോലെ അശ്രദ്ധമൂലം പല അപകടങ്ങളും സംഭവിക്കാറുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, House, Balloon,
< !- START disable copy paste -->
വീട്ടുകാര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി അവശനായി. ഉടനെ ഓട്ടോറിക്ഷയില്‍ കുണ്ടംകുഴിയിലെ ക്ലിനിക്കിലെത്തിച്ചെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ ഉടന്‍ ജീപ്പില്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു. 25 മിനുട്ട് കൊണ്ടാണ് കുണ്ടംകുഴിയില്‍ നിന്നും ജീപ്പ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ കുതിച്ചെത്തിയത്. അപ്പോഴേക്കും കുരുന്ന് ആദിയുടെ ശ്വാസം നിലച്ചിരുന്നു.
സാധാരണ മിക്ക വീട്ടുകാരും കുട്ടികള്‍ക്ക് ബലൂണുകള്‍ കളിക്കാന്‍ നല്‍കാറുണ്ട്. എന്നാല്‍ ഒരു നേരത്തെ അശ്രദ്ധ കൊണ്ട് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ഏതുരീതിയിലും ഒഴിവാക്കാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികള്‍ക്കിടയിലേക്ക് ഏതുനേരവും ഒരു കണ്ണ് വേണ്ടത് അത്യാവശ്യ കാര്യമാണ്. ഇല്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും.ഇതുപോലെ അശ്രദ്ധമൂലം പല അപകടങ്ങളും സംഭവിക്കാറുണ്ട്.
Related News:
ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസുകാരന് മരിച്ചു