city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരുമ 2016 പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയും കുടുംബ സംഗമവും സംഘടിപ്പിച്ചു

ദുബൈ: (www.kasargodvartha.com 08.02.2016) കാസര്‍കോട് ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2003 -05 ബാച്ചിലെ വി എച്ച് എസ് ഇ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയും കുടുംബ സംഗമവും 'ഒരുമ 2016' വെള്ളിയാഴ്ച ഉച്ചയ്ക്ക് ദുബൈ സബീല്‍ പാര്‍ക്കില്‍ വിവിധ കലാപരിപാടികളോടെ നടന്നു. കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാത്ത സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് കൂടി ഉപകരിക്കുന്നതാവണം ഇതു പോലെയുള്ള കൂട്ടായ്മകളെന്നും, ആനുകാലിക പ്രസക്തിയുള്ള ഈ കാലഘട്ടത്തില്‍ ഇതുപോലെയുള്ള സൗഹൃദ കൂട്ടായ്മകള്‍ ഒരുക്കുന്ന സംഘാടകരെ അഭിനന്ദിക്കുന്നുവെന്നും ടി.ഇ അബ്ദുല്ല പറഞ്ഞു. സഹപാഠി ഷബീറിന്റെ പേരില്‍ ആരംഭിച്ച ഷബീര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ടി.ഇ നിര്‍വഹിച്ചു.

ലത്വീഫ് ഷാര്‍ജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ ഷാഫി കീഴൂര്‍ സ്വാഗതം പറഞ്ഞു. അധ്യാപകരായ ഹസന്‍ മാസ്റ്റര്‍, ഉസ്മാന്‍ മാസ്റ്റര്‍, വിനോദ് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. ഖത്തറില്‍ നിന്നും വന്ന അതിഥി നദീര്‍ ഖത്തറിന് സ്വീകരണവും, ഒരുമ 2016 ലോഗോ തയ്യാറാക്കിയ സഫാത്ത് മുഹമ്മദിന് പ്രത്യേക ഉപഹാരവും നല്‍കി.

കലാ - കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ടി.ഇ അബ്ദുല്ല, സഫാത്ത് മുഹമ്മദ്, ഹര്‍ഷല്‍, റഫീക്ക് എന്നിവര്‍ നിര്‍വഹിച്ചു. നിസാം കറാമ, ബദറുദ്ദീന്‍, സാജിദ്, സഹദ്, ഇഷാഖ്, ഫിറോസ് എന്നിവര്‍ സംസാരിച്ചു. നിസാം വെസ്റ്റ് ഹില്‍ നന്ദി പറഞ്ഞു.

ഒരുമ 2016 പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയും കുടുംബ സംഗമവും സംഘടിപ്പിച്ചു

Keywords:  Family-meet, Old student, Dubai, kasaragod, Programme, Education-meet.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia