city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: കാന്തപുരത്തിന്റെ കേരളയാത്ര വ്യാഴാഴ്ച തുടങ്ങും

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: കാന്തപുരത്തിന്റെ കേരളയാത്ര വ്യാഴാഴ്ച തുടങ്ങും
കാസര്‍കോട്: 'മാനവികത ഉണര്‍ത്തുന്നു' എന്ന പ്രമേയവുമായി കേരളത്തിലെ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളയാത്രഏപ്രില്‍ 12ന് വ്യാഴാഴ്ച തുടങ്ങും

കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നാരംഭിക്കുന്ന കേരളയാത്ര 28ന് തിരുവനന്തപുരത്ത് സമാപിക്കും. 12ന് രാവിലെ 10 മണിക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ പിബീസ് വളപ്പിലാണ് (പഴയ മിലന്‍ തിയറ്ററിന് എതിര്‍വശം) ഉദ്ഘാടനച്ചടങ്ങ്.

കഴിഞ്ഞ ആറുമാസമായി നടന്നുവരുന്ന പ്രചാരണങ്ങള്‍ക്കുശേഷം നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് വിജയിപ്പിക്കാന്‍ സുന്നി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍ റഹ്്മാന്‍ അല്‍ബുഖാരി ഉള്ളാള്‍, കേരളയാത്രാ നായകന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പതാക കൈമാറുന്നതോടെ യാത്ര ആരംഭിക്കും.

ചടങ്ങില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം.എ.അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി കെ.വി.തോമസ്, പി.കരുണാകരന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 17 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര സംസ്ഥാനത്തെ 700ലധികം ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകും.

കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരും നാല്പതോളം നേതാക്കളും ബുധനാഴ്ച രാവിലെ കാസര്‍കോട്ടെത്തും. 10 മണിക്ക് തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്ത്. മംഗലാപുരത്ത് നടക്കുന്ന കേരളയാത്രാ അനുബന്ധ സമ്മേളനത്തിനായി ഉച്ചയോടെ മംഗലാപുരത്തെത്തും. വൈകിട്ട് അ്ഞ്ച് മുതല്‍ രാത്രി 10 വരെ മംഗലാപുരം നെഹ്രു മൈതാനത്ത് സമ്മേളനം.

വ്യാഴാഴ്ച ഉള്ളാള്‍ മഖാമില്‍ രാവിലെ 7.30ന് സിയാറത്ത് നടക്കും. 8.30ന് തലപ്പാടിയില്‍ ജില്ലാ നേതാക്കള്‍ യാത്രയെ സ്വീകരിക്കും. ഉപ്പള, കുമ്പളവഴി കടന്നുവരുന്ന യാത്ര 9.45ന് കാസര്‍കോട്ടെത്തും. രാവിലെ 8.30ന് 1000 സ്‌നേഹസംഘത്തിന്റെ അഭിവാദ്യറാലി തളങ്കര മാലിക് ദീനാര്‍ മഖാം പരിസരത്തുനിന്ന് തുടങ്ങും. തുടര്‍ന്നാണ് ഉദ്ഘാടന സമ്മേളനം. തുടര്‍ന്ന് വിദ്യാനഗര്‍, ചെര്‍ക്കള, ചട്ടഞ്ചാല്‍, കോളിയടുക്കം, ദേളി സഅദിയ്യ, മേല്‍പറമ്പ്, ഉദുമ, ബേക്കല്‍ വഴി നോര്‍ത്ത് ചിത്താരിയിലേക്ക് വൈകീട്ട് മൂന്നുമണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട ടൗണ്‍ഹാളിന് സമീപം സ്വീകരണം. തുടര്‍ന്ന് ഹൈവേയിലൂടെ പടന്നക്കാട് നീലേശ്വരം, ചെറുവത്തൂര്‍, പടന്ന വഴി തൃക്കരിപ്പൂരിലേക്ക്.

13ന് വെള്ളിയാഴ്ച ഉച്ചവരെ യാത്രയില്ല. തുര്‍ന്ന് ജുമഅ നിസ്‌കാരത്തിനുശേഷം യാത്ര കണ്ണൂരിലേക്ക് പുറപ്പെടും.

Keywords: Kasaragod, kanthapuram, kerala-yathra

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia