എ ടി എം കൗണ്ടറിലെ കവര്‍ച്ചാശ്രമക്കേസ് തുടര്‍ അന്വേഷണത്തിനിടെ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
Jul 27, 2017, 19:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.07.2017) എടിഎം കൗണ്ടറിലെ കവര്‍ച്ചാശ്രമക്കേസില്‍ പോലീസ് തുടര്‍ അന്വേഷണം നടത്തുന്നതിനിടെ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. 15 വര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന മോഷ്ടാവാണ് അവിചാരിതമായി പോലീസിന്റെ വലയില്‍ വീണത്.
മഡിയനില്‍ എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയ പ്രതിയുടെ കൂട്ടുപ്രതികള്‍ക്കായി തെരച്ചില്‍ നടത്തുമ്പോഴാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ നിന്നും മരക്കാര്‍കണ്ടി വെറ്റിലപള്ളി കിടാവിന്റെവിട റിഷാദ് എന്ന അല്ലാച്ചി റിഷാദ് (36) ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്.
കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കണ്ണൂര്‍ പോലീസിന് പിടികിട്ടേണ്ട പ്രതിയാണെന്നാണ് മനസിലായത്. തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ ടൗണ്‍ പോലീസിന് കൈമാറി. 2002 ജൂണ്‍ എട്ടിന് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ ലതീഷിന്റെ വീട്ടില്‍ നിന്ന് പതിനായിരം രൂപയും ആനിയടുക്കിലെ റാസി മന്‍സിലില്‍ നിന്നും രണ്ടുപവന്‍ താലിമാലയും വാച്ചും പണവും കവര്‍ന്ന കേസില്‍ നേരത്തെ കണ്ണൂര്‍ പോലീസ് അറസ്റ്റുചെയ്ത റിഷാദ് പിന്നീട് ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു.
റിഷാദ് നാട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞ് ടൗണ്‍ എസ്ഐ രത്നകുമാറും സംഘവും പലവട്ടം വെറ്റിലപ്പള്ളിയില്‍ തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അപ്രതീക്ഷിതമായിട്ടാണ് ഇയാള്‍ ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ റിഷാദിനെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Robber arrested