എസ് എഫ് ഐയില്‍ പ്രവര്‍ത്തിക്കുന്നുവെന്നരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
Sep 20, 2017, 20:22 IST
നീലേശ്വരം: (www.kasargodvartha.com 20.09.2017) എസ് എഫ് ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. കോട്ടപ്പുറം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മാണിക്കോത്തെ മുഹമ്മദ് ശ്യാമിലാ(17)ണ് മര്‍ദനമേറ്റത്. പരിക്കേറ്റ മുഹമ്മദ് ശ്യാമില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ സൈഫുദ്ദീന്‍, ജേഷ്ഠന്‍ നൂറുദ്ദീന്‍, സാബിത്ത്, ജുനൈദ്ദ് തുടങ്ങിയ 17 ഓളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് ശ്യാമില്‍ പരാതിപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് കല്ലൂരാവി സ്‌കൂളിന് സമീപം വെച്ചാണ് സംഭവം. മുഹമ്മദ് ശ്യാമില്‍ സ്‌കൂള്‍ വിട്ട് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആവിയില്‍ വെച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തുകയും ബൈക്കില്‍ നിന്നും പിടിച്ചിറക്കി കല്ലൂരാവി സ്‌കൂളിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Student, Assault, Injured, Hospital, Kasaragod, Complaint, Police, Student, Muhammed Shyamil.