city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.ബി.ഐ. ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം: എന്‍.എല്‍.യു

കാസര്‍കോട്:(www.kasargodvartha.com 25/09/2017) ഡി.ഡി, എ.ടി.എം സംവിധാനം, സീറോ ബാലന്‍സ് തുടങ്ങിയതിനൊക്കെ ഫൈന്‍ ഈടാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യമുന്നയിക്കുമെന്ന് എന്‍ എല്‍ യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് ജോലികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സീറോ ബാലന്‍സ് ഇല്ലാതാക്കുകയും, പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. ഈ കൊള്ള അവസാനിപ്പിക്കണം.

പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടക്കുന്ന ട്രേഡ് യൂണിയന്‍ മാര്‍ച്ച് വിജയിപ്പിക്കുവാനും എന്‍.എല്‍.യു തീരുമാനിച്ചു. സെപ്തംബര്‍ 26ന് കാസര്‍കോട് സ്പീഡ്‌വേ ഇന്‍ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കും. ഐ.എന്‍.എല്ലിന്റെ ത്രിതല പഞ്ചായത്ത് മെമ്പര്‍മാരായ മികച്ച ജനപ്രതിനിധികള്‍ക്ക് എന്‍.എല്‍.യു. ജനപക്ഷ അവാര്‍ഡ് നല്‍കും. തൊഴിലാളി കുടുംബങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായ വിതരണവും, ലേബര്‍ യൂണിയന്‍ ഐ.ഡി കാര്‍ഡ് വിതരണവും പുതിയ തൊഴില്‍മേഖല സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള സംരംഭത്തിന്റെ പ്രഖ്യാപനവും സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ ഉണ്ടാവും.

എസ്.ബി.ഐ. ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം: എന്‍.എല്‍.യു

രാവിലെ 9.30ന് ഐ.എന്‍.എല്‍ ദേശീയ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിവിധ സെക്ഷനുകളിലായി ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിമാരായ എം.കെ. അബ്ദുല്‍ അസീസ്, കാസിം ഇരിക്കൂര്‍ എന്നിവര്‍ ക്ലാസ്സെടുക്കും. സമാപന സമ്മേളനം ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്യും. ഐ.എന്‍.എല്‍. ദേശീയ ട്രഷറര്‍ ഡോക്ടര്‍ എ.എ. അമീന്‍ ഉള്‍പ്പെടെയുള്ള ഐ.എന്‍.എല്‍ സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എന്‍.എല്‍.യു സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫ, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ഐ.എന്‍.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എന്‍.എല്‍.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, എന്‍.എല്‍.യു ജില്ലാ പ്രസിഡന്റ് സി.എം.എ. ജലീല്‍, ഐ.എന്‍.എല്‍ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ്, എന്‍.എല്‍.യു. ജില്ലാ സെക്രട്ടറി ഹനീഫ് കടപ്പുറം, ബഷീര്‍ പക്യാര എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kudumbasree, Job, Students, Press meet, INL, NLU, NLU against SBI.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia