എസ്.ഡി.ടി.യു സംസ്ഥാന സമര ജാഥക്ക് മെയ് ഒന്നിന് കാസര്‍കോട്ട് തുടക്കം
Apr 30, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 30/04/2015) കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ തിരുത്തുക എന്നാവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റിക്ക് ട്രേഡ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരജാഥ മെയ് ഒന്നിന് മഞ്ചേശ്വരം ഹൊസങ്കടയില്‍ നിന്നും തുടങ്ങും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് കെ.എം. അഷ്‌റഫ്, ജാഥ ലീഡര്‍ എ. വാസുവിന് പതാക കൈമാറ്റി ഉല്‍ഘാടനം നിര്‍വഹിക്കും.
തുടര്‍ന്ന് കാസര്‍കോട്, കുണിയ എന്നീ മേഖലകളിലെ പര്യടനത്തിന് ശേഷം നീലേശ്വരം ടൗണില്‍ സമാപിക്കും. എസ്.ഡി.ടി.യു, എസ്.ഡി.പി.ഐ സംസ്ഥാന - ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

Keywords : Kasaragod, Kerala, SDPI, Inauguration, Kuniya, Manjeshwaram, Hosangadi, SDTU.