കാസര്‍കോട്: സിപിഎം നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ എസ്.ജെ പ്രസാദിന്റെയും മുന്‍ നഗരസഭാ കൗണ്‍സിലറും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ താരാപ്രസാദിന്റെയും മകന്‍ അനീഷും (മുംബൈ കെ.പി.എം.ജി കമ്പനിയിലെ മാനേജര്‍- ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)എറണാകുളം കടവന്ത്ര ടെമ്പിള്‍ റോഡിലെ പി. എന്‍ രവീന്ദ്രനാഥ്-മായ രവീന്ദ്രന്‍ ദമ്പതികളുടെ മകള്‍ നീതിയും വിവാഹിതരായി. എറണാകുളം ടിഡിഎം എന്‍.എസ്.എസ് കരയോഗം ഹാളിലായിരുന്നു വിവാഹചടങ്ങ്.

വിവാഹസര്ക്കാരം ചൊവ്വാഴ്ച വിദ്യാനഗര്‍ ചിന്മയാ തേജസില്‍ നടന്നു. മുന്‍മന്ത്രി സി.ടി അഹമ്മദലി, മുന്‍രാജ്യസഭാംഗം ഹമീദലി ശംനാട്, സിപിഎം ജില്ലാ സെക്രട്ടറി കെ. പി സതീഷ് ചന്ദ്രന്‍, മുന്‍ എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, കെ.വി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവീ, നഗരസഭാ ചെയര്‍മാന്‍ ടി. ഇ അബ്ദുല്ല, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി ജോസ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സല്‍ക്കാര ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Keywords: Marriage function, S.J Prasad son, Nithi, Aneesh, Kasaragod