city-gold-ad-for-blogger

എസ്.ഐ.ഒ സ്‌കൂള്‍ ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കം

എസ്.ഐ.ഒ സ്‌കൂള്‍ ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കം
സ്‌കൂള്‍ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പടന്നയില്‍ സംസ്ഥാന ജന. സെക്രട്ടറി സ്‌കൂള്‍ സമീര്‍ നീര്‍ക്കുന്നം സ്‌കൂള്‍ വിദ്യാര്‍ത്ഥി റംനാസിന് നല്‍കി നിര്‍വ്വഹിക്കുന്നു.

കാസര്‍കോട്: 'വിദ്യാര്‍ത്ഥികള്‍ക്ക് അവരെക്കുറിച്ച് പറയാനുള്ളത് മറ്റൊന്നാണ്' എന്ന പ്രമേയത്തില്‍ എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സ്‌കൂള്‍ ക്യാമ്പയിന്‍ സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പടന്ന ഐ.സി.ടി ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ നീര്‍ക്കുന്നം സ്‌കൂള്‍ വിദ്യാര്‍ത്ഥി റംനാസിന് അംഗത്വകാര്‍ഡ് നല്‍കി നിര്‍വ്വഹിച്ചു.

ജീവിതത്തിലേറ്റവും ഊര്‍ജ്ജസ്സ്വലമായി സ്വാതന്ത്ര്യം അനുഭവിക്കാനാഗ്രഹിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റിയെ അംഗീകരിക്കാന്‍ സമൂഹം തയ്യാറാകണമെന്നും അവരുടെ സര്‍ഗ്ഗാത്മകമായ ആവിഷ്‌ക്കാരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഷാക്കിര്‍. വി.പി അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മറ്റിയംഗം സല്‍മാന്‍ സയ്യിദ് കാമ്പയിന്‍ വിശദീകരിച്ചു.

ഐ.സി.ടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എച്ച്. റഫീഖ് നദവി, സ്‌കൂള്‍ മാനേജര്‍ ടി.കെ.എം. അബ്ദുല്‍ ഖാദര്‍, യൂനുസ്, ജാസ്മിന്‍, അഫ്‌സല്‍, ജസീറ എന്നിവര്‍ സംസാരിച്ചു. റാഷിദ് മൊഹ്‌യുദ്ദീന്‍ സ്വാഗതവും മുനീബ് നന്ദിയും പറഞ്ഞു.

Keywords:  SIO state camapaign, Pdne, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia