എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ വിവിധ പദ്ധതികള്‍
Nov 15, 2014, 10:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15.11.2014) സമുദായ കൂട്ടായ്മ ശക്തമാക്കി തൃക്കരിപ്പൂര്‍ യൂണിയനില്‍ എസ്.എന്‍.ഡി. പി. യോഗം പ്രവര്‍ത്തനം സജീവമാക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ എസ്.എന്‍.ഡി. പി. യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. വിവിധ പ്രദേശങ്ങളില്‍ സംഘടന കൈവരിക്കുന്ന വളര്‍ച്ചയില്‍ വിറളിപൂണ്ട് എസ്.എന്‍.ഡി.പി. യോഗത്തെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുന്ന സമുദായ വിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്താനും യോഗം തീരുമാനിച്ചു.
ഈഴവ, തീയ്യ സമുദായ കുടുംബങ്ങളെ പുരോഗതിയിലേക്ക് നയിക്കാന്‍ കൃഷിക്കാരുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കി സാമ്പത്തിക സഹായം നല്‍കുന്നതിനും പുതിയ ശാഖകളും പുരുഷ, വനിത മൈക്രോ സംഘങ്ങള്‍ രൂപീകരിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും പരിപാടികള്‍ ആസൂത്രണം ചെയ്തു. രാഷ്ട്രീയത്തിന് അതീതമായി സമുദായത്തിന്റെ ഉന്നമനം മാത്രം ലക്ഷ്യത്തോടെ പ്രവര്‍ത്തനം നടത്തും.
യോഗത്തില്‍ യൂണിയന്‍ പ്രസിഡണ്ട് എ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വി.വി. വിജയന്‍, കൗണ്‍സിലര്‍മാരായ പി.സി. വിശ്വംഭരന്‍ പണിക്കര്‍, പി. ദേവരാജന്‍, കെ. കുഞ്ഞികൃഷ്ണന്‍, ജയരാജ് തുരുത്തി എന്നിവര്‍ പ്രസംഗിച്ചു. കെ. കുഞ്ഞമ്പു സ്വാഗതവും ഇ.പി. ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Trikaripure, SNDP, Meeting.
Advertisement: