ഒടയംചാല്‍: എസ്എന്‍ഡിപി യുടെ പതാകകളും കൊടിമരങ്ങളും വെള്ളിയാഴ്ച രാത്രി സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. ഒടയംചാല്‍ തട്ടുമ്മല്‍ ഭാഗത്ത് സ്ഥാപിച്ച പതാകകളും കൊടിമരങ്ങളുമാണ് ഇരുളിന്റെ മറവില്‍ നശിപ്പിക്കപ്പെട്ടത്. 2013 ഫെബ്രുവരി രണ്ടിന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗം മലബാര്‍ മഹാസംഗമത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച കൊടിമരങ്ങളാണ് പിഴുതുമാറ്റിയിരിക്കുന്നത്.
സാമൂഹ്യദ്രോഹികളുടെ ഇത്തരത്തിലുള്ള നടപടിയില്‍ പൊടവടുക്കം ശാഖ എസ്എന്‍ഡിപി യോഗം ശക്തമായി പ്രതിഷേധിച്ചു. ശാഖ പ്രസിഡണ്ട് ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ കെ ബാബു സംസാരിച്ചു. ശാഖ സെക്രട്ടറി പോര്‍ക്കളം ചന്ദ്രന്‍ സ്വാഗതവും, പവിത്രന്‍ നെല്ലിക്കാട് നന്ദിയും പറഞ്ഞു. ശാഖയില്‍ നിന്ന് കോഴിക്കോട്ട് നടക്കുന്ന മഹാസംഗമത്തില്‍ 200 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
Keywords:
SNDP, Flag, Odayanchal, Kozhikode, kasaragod, Kerala