എല്‍ഡിഎഫ് ട്രഷറി ഉപരോധിച്ചു
Mar 25, 2014, 10:20 IST
കാസര്‍കോട്: (kasargodvartha.com 25.03.2014) ട്രഷറി നിയന്ത്രണം പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതി പ്രവര്‍ത്തനം സ്തംഭിപ്പിച്ചതിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ട്രഷറികള്‍ ഉപരോധിച്ചു. ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്ത് അംഗങ്ങളും നഗരസഭാ അംഗങ്ങളും സമരത്തില്‍ അണിനിരന്നു. ട്രഷറി ഡയറക്ടറുടെ ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവഴിക്കാനാവാതെ ലാപ്‌സാകുമെന്ന ഭയാശങ്കയിലാണ് ഭരണസമിതികളും ജനങ്ങളും. നടത്തിയ പണിയുടെ ഫണ്ടുപോലും വിനിയോഗിക്കാനാവാത്ത അവസ്ഥയാണ്.
ജില്ലാ ട്രഷറി ഓഫീസ് ഉപരോധം എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം പ്രമീള സി നായ്ക് (ബിജെപി), എം അനന്തന്‍ നമ്പ്യാര്‍ (കോണ്‍ഗ്രസ് എസ്), അബ്ദുള്ള മൊഗ്രാല്‍ (ജനതാദള്‍) എന്നിവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു.
ചട്ടഞ്ചാല്‍ സബ്ട്രഷറി മാര്‍ച്ച് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി രാജന്‍ അധ്യക്ഷനായി. സിപിഐ എം ബേഡകം ഏരിയാ സെക്രട്ടറി സി ബാലന്‍, പള്ളിക്കര പഞ്ചാത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ഉദുമ മണ്ഡലം സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.
ഹൊസ്ദുര്‍ഗ് ട്രഷറിക്ക് മുന്നില്‍ സിപിഐ എം സംസ്ഥാനകമ്മറ്റിയംഗം എ കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം എരിയാസെക്രട്ടറി എം പൊക്ലന്‍ അധ്യക്ഷനായി. പി അപ്പുക്കുട്ടന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ ദാമോദരന്‍ സ്വാഗതം പറഞ്ഞു.
നീലേശ്വരം സബ് ട്രഷറിക്ക് മുന്നില്‍ എല്‍ഡിഎഫ് ജനപ്രതിനിധികള്‍ ഉപരോധം സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടക്കാട്കുഞ്ഞിരാമന്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ഗൗരി സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, LDF, March, Development project
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍