എബിവിപി പ്രവര്‍ത്തകനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി
Oct 21, 2016, 17:30 IST
ഉദുമ: (www.kasargodvartha.com 21/10/2016) എബിവിപി പ്രവര്‍ത്തകനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. എബിവിപി പ്രവര്‍ത്തകനും ഉദുമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ഉദുമ പരിയാരത്തെ രവിയുടെ മകന്‍ അക്ഷത് രവി (16) യ്ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ അക്ഷത് രവിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന അക്ഷത് രവിയെ ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപം വെച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഉദുമ പടിഞ്ഞാറിലെ ജെയ്ഷാല്‍, സൂരജ് കൊക്കാല്‍, അഖില്‍ കരിപ്പൊടി, വിഷ്ണു ഉദയമംഗലം എന്നിവര്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന അക്ഷത് രവി പറഞ്ഞു.

Keywords: Kasaragod, Kerala, Assault, Attack, Student, Attack, ABVP, ABVP volunteer assaulted.