എഫ്‌സിഐ സമരം; ഈസ്റ്റര്‍-വിഷു ദിവസങ്ങളിലും ഭക്ഷ്യവില്‍പ്പന മുടങ്ങും
Apr 7, 2012, 16:49 IST
നീലേശ്വരം: എഫ് സി ഐ ഗോഡൗണുകളിലെ തൊഴിലാളികള്‍ രാജ വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നീലേശ്വരം എഫ് സി ഐ ഗോഡൗണില്‍ നടത്തി വരുന്ന സമരം രണ്ടാഴ്ച പിന്നിട്ടു.
ഇതോടെ കാസര്‍കോട് ജില്ലയിലെ പൊതു വിതരണ കേന്ദ്രങ്ങളില്‍ റേഷന്‍ ഭക്ഷ്യ സാധനങ്ങളുടെ വില്‍പ്പന കടുത്ത പ്രതിസന്ധിയിലായി. നീലേശ്വരം എഫ് സി ഐ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികള്‍ സമരം ആരംഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
ഈസ്റ്റര്‍ ആഘോഷം നാളെയും വിഷു ആഘോഷം അടുത്ത ആഴ്ചയും നടക്കാനിരിക്കെ റേഷന്‍ ഭക്ഷ്യ സാധനങ്ങളുടെ വില്‍പ്പന പ്രതിസന്ധിയിലായത് പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.
193 രൂപയാണ് എഫ് സി ഐ ഗോഡൗണിലെ തൊഴിലാളികള്‍ക്ക് ഇതുവരെ ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ട തൊഴിലാളികള്‍ക്ക് പോലും മാന്യമായ കൂലി ലഭിക്കുമ്പോള്‍ എഫ്‌സിഐ തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലി നല്‍കുന്നത് നീതി കേടാണെന്നാണ് സമരക്കാരുടെ വാദം. എഫ്‌സിഐ ഗോഡൗണുകളിലെ കയറ്റിറക്ക് കൂലി വര്‍ദ്ധിപ്പിക്കണമെന്നതുള്‍പ്പെടെ ഇരുപതോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്യത്താകമാനം തൊഴിലാളികള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ഒരു ലക്ഷത്തി എഴുപത്തഞ്ചായിരം തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. എഫ്‌സിഐ തൊഴിലാളികളുടെ പ്രതിനിധികളുമായി അധികൃതര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാന്‍ സാധിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Keywords: Nileshwaram, Sale, Kasaragod