എന്‍ഡോസള്‍ഫാന്‍ സാമ്പത്തിക സഹായം നല്‍കുന്നത് അട്ടിമറിക്കരുത്: ജനകീയ കണ്‍വെന്‍ഷന്‍
May 13, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 13.05.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷനും തുടര്‍ന്ന് സുപ്രീം കോടതിയും നല്‍കാന്‍ ആവശ്യപ്പെട്ട സാമ്പത്തിക സഹായം പട്ടികയില്‍ പെട്ടവര്‍ക്ക് മുഴുവന്‍ അടിയന്തിരമായി നല്‍കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍കോട് സംഘടിപ്പിച്ച ദുരിതബാധിതരുടെ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് മുഴുവന്‍ പേര്‍ക്കും സഹായം നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടത്തേണ്ടി വരുമെന്ന് കണ്‍വെന്‍ഷന്‍ വിലയിരുത്തി. മുഖ്യമന്ത്രിയെ മെയ് 17ന് നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കും. മുവായിരത്തോളം ദുരിതബാധിതരാണ് സഹായധനം ലഭിക്കാതെ ഒഴിവാക്കപ്പെട്ടത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കൂടിയായ ദേവികിരണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. നാരായണന്‍ പെരിയ, പത്മനാഭന്‍ ബ്ലാത്തൂര്‍, കെ കൊട്ടന്‍, ശിവകുമാര്‍ പി ഗോവിന്ദന്‍ മാഷ്, രവീന്ദ്രന്‍ കയ്യൂര്‍, ശശിധര ബെള്ളൂര്‍, രമാദേവി അജാനൂര്‍ എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Endosulfan, Charity Fund, Convention, Meeting, Victim, Inauguration.