എന്‍ഡോസള്‍ഫാന്‍ രോഗബാധയേറ്റ വിനീതയുടെ ജീവിതം കനിവുതേടുന്നു
Apr 20, 2012, 15:39 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ചെങ്കള പാടി ചോക്കമൂലയിലെ വിനീത മറിയയാണ് രോഗാതുരയായി നരകയാതന നേരിടുന്നത്. തോമസ് ക്രാസ്റ്റയുടെയും തെരേസയുടെയും മകളാണ്. ബധിരയും നടക്കാനും ശേഷിയില്ലാതെ വീല്‍ചെയറില്‍ മാതാവ് താങ്ങി നടക്കുന്ന വിനീത തിന്നുന്നവേദന ഒറ്റനോട്ടത്തില്‍ ആരുടെയും കരളലിയിപ്പിക്കും.
30കാരിയായ വിനീതയുടെ 19കാരിയായ അനുജത്തി രനിതയും വര്‍ഷങ്ങളായി വീട്ടില്‍ ചികിത്സയിലാണ്. ഇപ്പോള്‍ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിനീതയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബം പോറ്റാന്‍ പാടുപെടുന്ന തോമസും തെരേസയും മക്കളുടെ ശുശ്രൂഷയ്ക്ക് വേണ്ടി രാപകലന്യേ കഷ്ടപ്പെടുകയാണ്.

Keywords: Endosulfan-victim, Endosulfan, Kasaragod, Helping hands