എന്‍ഡോസള്‍ഫാന്‍ യോഗം ഉപേക്ഷിച്ചത് ഇരകളോടുള്ള സര്‍ക്കാറിന്റെ വെല്ലുവിളി: ബി.ജെ.പി
Apr 19, 2013, 17:44 IST
കാസര്‍കോട്: രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്കുവേണ്ടി എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ യോഗം ഉപേക്ഷിച്ചത് സര്‍ക്കാറിന്റെ വെല്ലുവിളിയാണെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് കുറ്റപ്പെടുത്തി. ജില്ലയുടെ നീറുന്ന പ്രശ്‌നമായ ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിത ജീവിതങ്ങളേക്കാള്‍ സര്‍ക്കാറിന് താത്പര്യം പാര്‍ട്ടി പരിപാടിയോടാണ്.
പൊതുസമൂഹം ഒന്നടങ്കം അണിനിരന്ന് നടത്തിയ സമരപരമ്പരകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തില്‍ ആത്മാര്‍ഥയില്ലെന്നാണ് ഇത് തെളിയിക്കുന്നത്. തീരുമാനങ്ങള്‍ നടപ്പിലാക്കാതെ ഇരകളെ വഞ്ചിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇരകള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പുകള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സര്‍ക്കാറിന് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Endosulfan victims, Meeting, Neglect, Government, Ramesh Chennithala, Kerala Yathra, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News