എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: ബോധവല്‍ക്കരണക്ളാസ് 22, 24 തീയ്യതികളില്‍
May 18, 2012, 14:10 IST

കാസര്‍കോട്: കേരള പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയ, ചീമേനി, രാജപുരം ഗോഡൌണുകളില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍വീര്യമാക്കുന്നതുമായി ബന്ധപ്പെട്ട് പുല്ലൂര്‍-പെരിയ, കയ്യൂര്‍-ചീമേനി, പനത്തടി പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. മെയ് 22, 24 തീയ്യതികളിലാണ് പരിപാടി.
കീടനാശിനി ശാസ്ത്രീയമായി നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് വിദഗ്ദര്‍ ക്ളാസുകള്‍ നയിക്കുന്നതും പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുന്നതുമാണ്. ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. മെയ് 22ന് രാവിലെ 10 മണിക്ക് പെരിയ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഉച്ചയ്ക്ക് രണ്ടിന് കയ്യൂര്‍-ചീമേനി പഞ്ചായത്തു ഹാള്‍, മെയ് 24ന് ഉച്ചയ്ക്ക് 2മണിക്ക് പനത്തടി പഞ്ചായത്ത് ഹാള്‍ പാണത്തൂര്‍ എന്നിവിടങ്ങളിലാണ് ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Keywords: Endosulfan, Kasaragod