എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പെണ്‍കുട്ടി മലമ്പനി ബാധിച്ച് ആശുപത്രിയില്‍
Mar 22, 2013, 13:05 IST

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ പെണ്‍കുട്ടിയെ മലമ്പനി ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാന്യ കൊല്ലങ്കാനയിലെ ആനന്ദന്- രാജശ്രീ ദമ്പതികളുടെ മകള്‍ എ. അരണ്യ (ഒമ്പത്) യാണ് ആശുപത്രിയിലുള്ളത്.
സംസാര ശേഷിയില്ലാത്ത കുട്ടിക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. പരാശ്രയത്തോട് കൂടി മാത്രമെ ഏത് കാര്യങ്ങളും ചെയ്യാന്‍ കഴിയുന്നുള്ളൂ. കുട്ടിയുടെ സ്ഥിതി ആരുടെയും കരളലിയിപ്പിക്കുന്നതാണ്. മാന്യയിലും പരിസരങ്ങളിലും നേരത്തെ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. അതിന്റെ പ്രത്യാഘാതമാണ് അരണ്യയുടെ വൈകല്യത്തിന് വഴിവെച്ചതെന്ന് വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Keywords: Endosulfan, Girl, Hospital, Manya, Handicape, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.