city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: തിങ്കളാഴ്ച കാസര്‍കോട്ട് പ്രതിഷേധ ജനസമുദ്രം

എന്‍ഡോസള്‍ഫാന്‍: തിങ്കളാഴ്ച കാസര്‍കോട്ട് പ്രതിഷേധ ജനസമുദ്രം
കാസര്‍കോട്: മാര്‍ച് 21ന് മുഖ്യമന്ത്രി നടത്തിയ എന്‍ഡോസള്‍ഫാന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ചയിയില്‍ യാതൊരു നടപടിയും ഉണ്ടാകാത്തതിനല്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ ജനസമുദ്രം തീര്‍ക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും വിവിധ സംഘടനകളും തീരുമാനിച്ചു.

അന്ന് വൈകിട്ട് മൂന്ന് മണിമുതല്‍ നാല് മണിവരെ കടകളും ഹോട്ടലുകളും അടക്കാനും വാഹന ഗതാഗതം നിര്‍ത്തിവെക്കാനും യോഗം വ്യാപാരികളോടും തൊഴിലാളി സംഘടനകളോടും അഭ്യര്‍ത്ഥിച്ചു. നഗരം കൈയടക്കി ആളുകള്‍ വിവിധ പരിപാടികളും സംഗീത-സാംസ്ക്കാരിക-കലാ അവതരണങ്ങളും നടത്തും.

യോഗത്തില്‍ വിവിധ സംഘടനാ നേതാക്കളായ കെ. രവീന്ദ്രന്‍, സിദ്ദീഖ് പൂത്തപ്പലം, കെ. നൗഷാദ്, സി.എം.എ. ജലീല്‍, സഞ്ചീവ പുളിക്കൂര്‍, മാട്ടുമ്മല്‍ ഹസന്‍, പി.കെ. അബ്ദുല്ല, സിദ്ദീഖ് റഹ്മാന്‍, അബ്ദുല്ല പടിഞ്ഞാര്‍ ഹാഷിം കോളിയടുക്കം, സുബൈര്‍ പടുപ്പ്, പി.സി. ജോണി, ഹനീഫ് കടപ്പുറം, കെ.വി. രവീന്ദ്രന്‍, ഹമീദ് മൊഗ്രാല്‍, കെ.കെ. സുരേഷ്, രാധാകൃഷ്ണന്‍ പെരുമ്പള, കെ. ബാലകൃഷ്ണന്‍, വി.പി. ഷക്കീര്‍, അഷ്‌റഫ് കരിപ്പോടി, നാരായണന്‍ പേരിയ, മധു എസ്. നായര്‍ പ്രസംഗിച്ചു. പി. ശോഭന അധ്യക്ഷഥ വഹിച്ചു.

ജനറല്‍ ആശുപത്രിയില്‍ നിരാഹാരം തുടരുന്ന എ. മോഹന്‍ കുമാറിനും സമരപന്തലില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുന്ന ഗ്രോവാസു, മോയിന്‍ ബാപ്പു എന്നിവര്‍ക്കും അഭിവാദ്യം അര്‍പിച്ച് കൂടുതല്‍ ആളുകള്‍ എത്തുകയാണ്. ശനിയാഴ്ച മോഹന്‍കുമാറിന്റെ സമരം 20-ാം ദിവസവും മറ്റുള്ളവരുടേത് നാലാംദിവസവും പിന്നിട്ടു.

പി. കരുണാകരന്‍ എം.പി. സമരപന്തല്‍ സന്ദര്‍ശിച്ച് സത്യാഗ്രഹികള്‍ക്ക് അഭിവാദ്യം നേര്‍ന്നു.

Keywords:  Endosulfan, Merchant, Strike, Kasaragod, Kerala, P. Karunakaran MP, Hunger Strike, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia