city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: അമ്മമാര്‍ നിരാഹാരത്തിലേക്ക്

എന്‍ഡോസള്‍ഫാന്‍: അമ്മമാര്‍ നിരാഹാരത്തിലേക്ക്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അവകാശ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുന്നില്‍ അമ്മമാര്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. നിയമസഭ ചേരുന്ന ജൂണ്‍ 11 മുതല്‍ സമരമാരംഭിക്കും. മുഴുവന്‍ ജില്ലകളിലും സമരസഹായ സമിതി രൂപീകരിക്കും.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതൃത്വത്തിലാണ് സമരം. കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന സമരം 40 ദിനം പൂര്‍ത്തിയാക്കുകയാണ്. സമരത്തോട് നിഷേധാത്മക നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. സമരം നടക്കുന്ന ഘട്ടത്തില്‍ നിരവധി മന്ത്രിമാര്‍ കാസര്‍കോടെത്തിയെങ്കിലും സമരക്കാരെ കാണാനോ പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ക്കോ മുന്‍കൈയെടുത്തില്ല. ഈ സാഹചര്യത്തിലാണ് അമ്മമാരുടെ നിരാഹാരമടക്കമുള്ള സമരങ്ങള്‍ക്ക് തയ്യാറാകുന്നത്.

എന്‍ഡോസള്‍ഫാന്‍: അമ്മമാര്‍ നിരാഹാരത്തിലേക്ക്

യോഗത്തില്‍ നാരായണന്‍ പെരിയ അധ്യക്ഷനായി. അംബികാസുതന്‍ മാങ്ങാട്, അഡ്വ. ടി വി രാജേന്ദ്രന്‍, സുഭാഷ് ചീമേനി, പി സി തോമസ്, പ്രേമചന്ദ്രന്‍ ചോമ്പാല, ഷെഫീക് നസ്രുള്ള, വി കെ വിനയന്‍, മിസ്രിയ, കെ എച്ച് മുഹമ്മദ്, സദാശിവ റാവു, കെ വി സുരേഷ്, ഇ ബൈജു എന്നിവര്‍ സംസാരിച്ചു. കുഞ്ഞിക്കൃഷ്ണന്‍ അമ്പലത്തറ സ്വാഗതവും ഹമീദ് സീസണ്‍ നന്ദിയും പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍: അമ്മമാര്‍ നിരാഹാരത്തിലേക്ക്


Keywords: Endosulfan, Mothers strike, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia