എന്‍ഡോവ്മെന്റ് വിതരണം ചെയ്തു
Mar 28, 2012, 10:30 IST
കാസര്‍കോട്: മുന്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രൊഫ.ടി.സി.മാധവപ്പണിക്കരുടെ പേരിലുള്ള എന്‍ഡോവ്മെന്റ് പ്രഭാഷണവും അവാര്‍ഡ് ദാനവും കാസര്‍കോട് ഗവ.കോളേജില്‍ നടന്നു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ജോ.ഡയറക്ടര്‍ ഡോ.കമലാക്ഷന്‍ കൊക്കാല്‍ മുഖ്യപ്രഭാഷണം നടത്തി. ജിയോളജി എം.എസ്.സിയില്‍ ഒന്നാം റാങ്ക് നേടിയ കെ.ബി.വിനോദ് കുമാറിനും, കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ബി.എസ്.സി ജിയോളജിയിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിനിക്കുള്ള അവാര്‍ഡുകള്‍ ബി.എസ്.പ്രസീതക്കും സമ്മാനിച്ചു. കണ്‍വീനര്‍ പ്രൊഫ.വി.ഗോപിനാഥന്, കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.മുഹമ്മദ് അസ്ലം, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.എം.ഗോപാലന്, ട്രഷറര്‍ എം.മഞ്ചുനാഥ കാമത്ത്, കെ.ബി.വിനോദ് കുമാര്‍, ബി.എസ്.പ്രസീത തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ഡോവ്മെന്റ് കമ്മിറ്റി ചെയര്മാന് പ്രൊഫ.ബി.ഭാട്ട്യ അധ്യക്ഷനായി.
Keywords: govt.college, Kasaragod







