city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോ­സള്‍­ഫാന്‍: കാസര്‍­കോ­ട്ട് ന­ടന്ന­ത് ഗവ. സ്‌­പോണ്‍­സേര്‍­ഡ് കൊ­ല­യെന്ന് ഡോ. വി­ജയന്‍

എന്‍ഡോ­സള്‍­ഫാന്‍: കാസര്‍­കോ­ട്ട് ന­ടന്ന­ത് ഗവ. സ്‌­പോണ്‍­സേര്‍­ഡ് കൊ­ല­യെന്ന് ഡോ. വി­ജയന്‍
കാസര്‍­കോ­ട്: ജില്ല­യി­ലെ വിവി­ധ ഗ്രാ­മ­ങ്ങ­ളില്‍ എന്‍­ഡോ­സള്‍­ഫാന്‍ മൂ­ല­മു­ണ്ടാ­കു­ന്ന മ­ര­ണ­ങ്ങള്‍ സര്‍­ക്കാ­രി­ന്റെ സ്‌­പോണ്‍­സേര്‍­ഡ് കൊ­ല­പാ­ത­ങ്ങ­ളാ­യി­രു­ന്നു­വെ­ന്ന് പ്രമു­ഖ പ­രി­സ്ഥി­തി ശാ­സ്­ത്ര­ജ്ഞന്‍ ഡോ. വി. എ­സ് വി­ജ­യന്‍ അ­ഭി­പ്രാ­യ­പ്പെ­ട്ടു.

സി­വില്‍ സ്റ്റേ­ഷന്‍ പ­രി­സര­ത്ത് എന്‍­ഡോ­സള്‍­ഫാന്‍ പീഡി­ത ജ­നകീ­യ മു­ന്ന­ണി­യു­ടെ നേ­തൃ­ത്വ­ത്തില്‍ അ­മ്മ­മാര്‍ ന­ട­ത്തി­വ­രു­ന്ന നി­രാഹാ­ര സ­മര­ത്തെ അ­ഭിസം­ബോ­ധ­ന ചെ­യ്­ത് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. ചി­കി­ത്സ­യി­ലൂ­ടെ ക­ട­ക്കാ­രാ­കേ­ണ്ടി­വ­ന്ന ദു­രി­ത­ബാ­ധി­ത­രു­ടെ 50 കോടി­യോ­ളം രൂ­പ സര്‍­ക്കാ­രി­ന് ഏ­റ്റെ­ടു­ക്കാന്‍ ഒ­രു പ്ര­യാ­സവും കാ­ണേ­ണ്ട­തി­ല്ലെ­ന്ന് അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍­ത്തു.

സ­ത്യാ­ഗ്രഹം 95ാം ദി­വ­സവും അ­മ്മ­മാ­രു­ടെ നി­രാ­ഹാ­രം 29 ാം ദി­വ­സവും പി­ന്നിട്ടു. കെ.കെ­അ­മ്പായി, ടി. ജ്യോതി, പി. യ­ശോ­ദ എ­ന്നി­വര്‍ നി­രാ­ഹാ­ര­മ­നു­ഷ്ഠിച്ചു.

Keywords: Kasaragod, Endosulfan-victim, Strike, Dr. V. M Vijayan 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia