city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍.എച്ച് ചുങ്കപ്പാത: ഇരകളെ അഭയാര്‍ത്ഥികളാക്കരുത്- എസ്.ഡി.പി.ഐ

കാസര്‍കോട്: (www.kasargodvartha.com 20.12.2014) ദേശീയപാത വികസനം 45 മീറ്ററില്‍ മാത്രമേ നടക്കുവെന്ന് വാശിപിടിക്കുന്നവര്‍ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവരാണെന്നും ജനസാന്ദ്രത കൂടിയ കേരളത്തില്‍ 30 മീറ്ററാണ് നല്ലതെന്നിരിക്കെ ആരുടേയൊക്കെയോ താല്‍പര്യമാണ് ഇടത് - വലത് മുന്നണിയും ബി.ജെ.പിയും സംരക്ഷിക്കുന്നതെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം പറഞ്ഞു. എസ്.ഡി.പി.ഐ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച രാപ്പാര്‍ക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയപാത വികസനത്തില്‍ ഇരകളോടൊപ്പമാണ് എസ്.ഡി.പി.ഐ. ദേശീയപാത വികസനത്തിന് പാര്‍ട്ടി എതിരല്ല. വികസനം എല്ലാ ജനങ്ങള്‍ക്കും ഉപകാരമുള്ളതാകണമെങ്കില്‍ പാത വികസനം 30 മീറ്ററിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് വൈ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു ജില്ലാ പ്രസിഡണ്ട് മാണി പെരിയ, മുഹമ്മദ് പാക്യാര, അബ്ദുല്ലഹാജി കുന്നില്‍, അഡ്വ. മുഹമ്മദ് റഫീഖ്, ശിഹാബ് കടവത്ത്, ടി അബ്ദുല്‍റഷീദ് സംസാരിച്ചു.

ഹൊസങ്കടിയില്‍ നടന്ന സമരം എസ്.ഡി.പി.ഐ കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മജീദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇക്ബാല്‍ ഹൊസങ്കടി, ബി മുഹമ്മദ്, ബഷീര്‍ ജന്ക്ഷന്‍, ദാമോദരന്‍ അരിമല, അശോക് ഡിസോസ, മുബാറക് കടംബാര്‍, ഹമീദ് ഹൊസങ്ങടി, മുബാറക്, നിയാസ് കുഞ്ചത്തൂര്‍, റഷീദ് സംസാരിച്ചു.

നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ നടന്ന സമരം സംസ്ഥാന സമിതി അംഗം റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എന്‍.എച്ച് ചുങ്കപ്പാത: ഇരകളെ അഭയാര്‍ത്ഥികളാക്കരുത്- എസ്.ഡി.പി.ഐ

Keywords : Kasaragod, Kerala, SDPI, National highway, Development project, Natives, NU Abdul Salam. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia