എന്‍വിസാജിന്റെ സാന്ത്വനക്കൂട്ടം ഉദ്ഘാടനം ഒന്നിന്
Oct 30, 2012, 23:35 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരുജ്ജീവനത്തിന് പ്രവര്‍ത്തിക്കുന്ന എന്‍വിസാജ് രണ്ടാം വയസ്സിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സഹജീവനം ബദല്‍ പരിപാടി നടത്തുന്നു. കാറഡുക്ക പഞ്ചായത്തിലെ അമ്മമാരുടെ സാന്ത്വനക്കൂട്ടത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുക.
നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് എരിക്കുളത്ത് ഇ.എം. ഹസൈനാര്‍ ഹാജിയുടെ വസതിയില്‍ വെച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.വനജ സുഭാഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി പരിയാരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ.എ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യും. ഇ. പത്മാവതി, സുജാത തന്ത്രി, പി. ശ്രുതി, പി. മഹിമ, എന്‍. സൗമ്യ തുടങ്ങിയവരും കാറഡുക്ക പഞ്ചായത്തിലം 50ഓളം അമ്മമാരും സംബന്ധിക്കും.

Keywords: Kasaragod, Endosulfan, Anniversary, Karadukka, Programme, Kerala, Envisaj, Erikkulam