city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍ കവര്‍ച്ച; 2 പവനും 10,000 രൂപയും നഷ്ടപ്പെട്ടു

ആദൂര്‍: (www.kasargodvartha.com 27/06/2015) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍ കവര്‍ച്ച. രണ്ടര പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് കവര്‍ന്നത്. ആദൂര്‍ ചീനടുക്കയിലെ അബ്ദുല്‍ ഹമീദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം മുള്ളേരിയ ബേങ്ങത്തടുക്കയില്‍ വെച്ചാണ് അബ്ദുല്‍ ഹമീദ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തി കടന്നുപിടിക്കുകയും കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാനും ശ്രമിച്ചത്.


സംഭവത്തെ തുടര്‍ന്ന് ഹമീദിനെ പോലീസ് അറസ്റ്റു ചെയ്തതോടെ നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉണ്ടാകുമെന്ന് ഭയന്ന വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നത്. ഹമീദിന്റെ ഭാര്യയുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍ കവര്‍ച്ച; 2 പവനും 10,000 രൂപയും നഷ്ടപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia