എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; കാമുകനെ ചോദ്യം ചെയ്യും
Oct 23, 2012, 00:12 IST
നീലേശ്വരം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ നീലേശ്വരം കിഴക്കന്‍ കൊഴുവലിലെ ശാരി കൃഷ്ണ (20), ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാമുകന്‍ കൈയ്യൊഴിഞ്ഞതിനെതുടര്‍ന്നാണ് യുവതി ആത്മഹത്യചെയ്തതെന്ന് നീലേശ്വരം പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
ഈ സാഹചര്യത്തില്‍ ശാരിയുടെ കാമുകനായ മടിക്കൈ സ്വദേശി രാകേഷിനെ പോലീസ് ചോദ്യം ചെയ്യും. ചീമേനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയും കിഴക്കന്‍കൊഴുവലിലെ രാധാകൃഷ്ണന്‍- ഗീത ദമ്പതികളുടെ മകളുമായ ശാരിയെ ഒക്‌ടോബര്‍ 17ന് രാവിലെയാണ് വീട്ടിനകത്തെ കിടപ്പുമുറിയിലുള്ള കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ശാരിയുടെ കിടപ്പുമുറിയില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ കാമുകന്റെ വഞ്ചനെയെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളുമുണ്ടായിരുന്നു. ആത്മഹത്യ കുറിപ്പിന്റെയും വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും സഹപാഠികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തില്‍ നീലേശ്വരം എസ് ഐ കെ പ്രേംസദന്‍ നടത്തിയ അന്വേഷണത്തിലാണ് ശാരിയുടെ ആത്മഹത്യക്ക് കാരണം കാമുകന്‍ കൈവിട്ടതിലുള്ള മനോവിഷമമാണെന്ന് വ്യക്തമായത്. ശാരിയെ വിവാഹം ചെയ്യാമെന്ന് രാകേഷ് ഉറപ്പ് നല്‍കുകയും ഇതുസംബന്ധിച്ച് രണ്ട് വീട്ടുകാരും ധാരണയിലെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ മുമ്പ് ശാരി മറ്റൊരു യുവാവിനെ പ്രണയിച്ചിരുന്ന കാര്യം അറിഞ്ഞ രാകേഷ് ഇതിന്റെ പേരില്‍ ശാരിയുമായി അകലുകയും പ്രണയബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ മാനസികമായി തകര്‍ന്ന ശാരികൃഷ്ണ ജീവനൊടുക്കുകയാണുണ്ടായത്. ശാരിയുടെ മരണ വിവരമറിഞ്ഞ് ബാംഗ്ലൂരിലുണ്ടായിരുന്ന പിതാവ് രാധാകൃഷ്ണന്‍ നാട്ടിലെത്തിയിരുന്നു. മരണത്തിന് മുമ്പ് ശാരിയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. രാകേഷ്, ശാരിയുടെ മരണത്തിന് ഉത്തരവാദിയാണെന്ന് തെളിഞ്ഞാല്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Keywords: Engineering, Student, Suicide, Youth, Police, Question, Nileshwaram, Kasaragod, Kerala, Malayalam news